newsബെംഗളൂരു

ഗായിക എസ് ജാനകി (88) അന്തരിച്ചു.

Webdesk
Published Jul 11, 2026|

SHARE THIS PAGE!
അനുഗ്രഹീത ഗായിക, തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകി (88) വിടപറഞ്ഞു. മൈസൂരുവിലായിരുന്നു അന്ത്യം. 

വിവിധ ഭാഷകളില്‍ പതിനായിരക്കണക്കിന് പാട്ടുകള്‍ എസ് ജാനകി പാടി. മലയാളത്തില്‍ ബാബുരാജിന്റെ ഈണങ്ങളാണ് എസ് ജാനകിയെ പ്രിയപ്പെട്ട ഗായികയാക്കിയത്. തളിരിട്ട കിനാക്കള്‍ തന്‍, അഞ്ജന കണ്ണെഴുതി, സൂര്യകാന്തി, സൂര്യകാന്തി, ഒരു കൊച്ചു സ്വപ്‌നത്തിന്‍, മഞ്ഞണിപ്പൂനിലാവില്‍, നിദ്രതന്‍ തീരാഴി, ഉണരൂ വേഗം നീ, ഇളംമഞ്ഞിന്‍ കുളിരുമായി, മഞ്ഞണിക്കൊമ്പില്‍, ഗോപികേ നിന്‍ വിരല്‍, തേനും വയമ്പും, നാഥാ നീ വരും കാലൊച്ച എന്നിവയാണ് എസ് ജാനകിയുടെ ചില മലയാളം ഗാനങ്ങള്‍. 

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് പുറമെ ഹിന്ദി, ബംഗാളി, പഞ്ചാബി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ഇംഗ്ലീഷ്, ജര്‍മനി തുടങ്ങി ഇരുപതോളം ഭാഷകളില്‍ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാലു തവണ എസ് ജാനകിയ്ക്ക് ലഭിച്ചു. മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 11 തവണ ലഭിച്ചു. 

പരേതനായ വി രാമപ്രസാദാണ് എസ് ജാനകിയുടെ ഭര്‍ത്താവ്. ഏക മകന്‍ മുരളീകൃഷ്ണന്‍ അടുത്തിടെയാണ് അന്തരിച്ചത്. മരുമകള്‍ ഉമ, പേരക്കുട്ടികള്‍ അമൃതവര്‍ഷിണി, അപ്‌സര.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All