newsതിരുവനന്തപുരം

സ്പന്ദനം മീഡിയയുടെ രണ്ടാമത് നാടകം "ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്"


Published Dec 25, 2023|

SHARE THIS PAGE!
സഹ്യ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സ്പന്ദനം മീഡിയയുടെ രണ്ടാമത് നാടകം,  "ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ". 
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഈ വിഖ്യാത നോവൽ ശ്രീ ആർ.എസ്.മധുവിൻ്റെ രചനയിലൂടെ ശ്രീ സുവചൻ സംവിധാനം ചെയ്ത്, വയലാർ ശരത്ചന്ദ്രവർമ്മ, വിജയ് കരുൺ കൂട്ടുകെട്ടിലൂടെയുളള ശ്രുതിമധുരമായ ഗാനങ്ങളും ഒപ്പം ഷാരോൺ, ഷിബിൻ എന്നിവർ രംഗപടമൊരുക്കുകയും ചെയ്യുമ്പോൾ നല്ലൊരു ക്ലാസ്സിക് നാടകത്തിന് 2024 ജനുവരി 21 (ഞായർ ) തിരുവനന്തപുരം കാർത്തിക തിരുനാൾ തീയേറ്ററിൽ വൈകിട്ട് 4.30 നും രാത്രി 8.30 നും രണ്ട് പ്രദർശനങ്ങൾക്കായി തിരശ്ശീല ഉയരുന്നു

പ്രസ്തുത നാടകത്തിൻ്റെ  പ്രവേശന പാസ് *സഹ്യയുടെ *ഓഫീസിൽ നിന്നും നേരിട്ടും താഴെ പറയുന്ന 8590949072 / 9074862135 *നമ്പരുകളിലേക്ക് വിളിച്ചാലും ലഭ്യമാകുന്നതാണ് 

എല്ലാവരുടെയും  സാന്നിധ്യവും അനുഗ്രഹവും എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

സുവചൻ
സ്പന്ദനം മീഡിയ

പ്രിയ R
സെക്രട്ടറി
സഹ്യ

Related Stories

Latest Update

Top News

News Videos See All