news➤കൊച്ചി

അഭിനയ ഗുരുക്കളായ് താരങ്ങൾ, ആക്റ്റിംഗ് വർക്ഷോപ്പ് - 16 ന്.

പി ആര്‍ സുമേരന്‍
Published Dec 11, 2025|

SHARE THIS PAGE!
കൊച്ചി: ആക്ടേഴ്സ് ഫാക്ടറിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ മലയാള സിനിമയിലെയും നാടകത്തിലെയും പ്രശസ്തരായ അഭിനേതാക്കളായ പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജോജി കെ ജോൺ, ട്വിങ്കിൾ ജോബി കൂടാതെ നടനും സംവിധായകനുമായ ബൈജു എഴുപുന്ന, നടനും, സംവിധായകനും തിരക്കഥാകൃത്തുമായ  അനുറാം, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി എന്നിവർ നേതൃത്വം നൽകുന്ന ആക്ടിങ് വർക്ഷോപ്പ് വരുന്നു. ഈ മാസം15, 16,17 തീയതികളിൽ തൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ നടക്കും. 
തൊടുപുഴ ഡി വൈ എസ് പി . സാബു പി.കെ. ആക്ടിങ് വർക്ക്ഷോപ്പ് ഉത്ഘാടനം ചെയ്യും.അഭിനയിക്കാനാഗ്രഹമുള്ളവർക്ക് വേണ്ടി ഒരുക്കുന്ന  ഈ അഭിനയ പരിശീലന കളരിക്ക് തൊടുപുഴ വേദിയാകുന്നു  എന്നതും ശ്രദ്ധേയമാണ്. താരങ്ങൾ തന്നെ വരുംകാലത്തിന്റെ താരങ്ങളെ പരിശീലിപ്പിക്കുന്ന ഈ ആക്റ്റിംഗ് വർക്ഷോപ്പിന്റെ രജിസ്ട്രേഷൻ ഡിസംബർ 14 ന് അവസാനിക്കും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All