news➤തിരുവനന്തപുരം

സലീം കുമാറിനെ തലസ്ഥാനം അനുസ്മരിച്ചു

Webdesk (tvm)
Published Jun 11, 2026|

SHARE THIS PAGE!
തിരു: മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനം ബഹുമുഖ പ്രതിഭകൾ അനുസ്മരിച്ചു. പ്രേംനസീർ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളിൽ അനുസ്മരണം ഒരുക്കിയത്. ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ സലീം കുമാറിനെ കുറിച്ച് എഴുതിയ അനുസ്മരണ ഗാനം സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്‌ദ്രബാബു ഈണമിട്ട് ആലപിച്ചു. സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഓർമ്മകൾ പങ്കു വഹിച്ചു. ചലച്ചിത്ര നടൻ അജിത് കൂത്താട്ടുകുളം ഉൽഘാടനം ചെയ്തു. 

സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, നടൻമാരായ എം.ആർ. ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, സലീം കുമാറിനോടൊപ്പം 25 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനിൽ ഗോപിനാഥ്, സാഹിത്യകാരൻ സബീർ തിരുമല, കോൺഗ്രസ് നേതാവ് പനച്ചമൂട് ദസ്തഗീർ, സംവിധായകരായ സി.വി. പ്രേംകുമാർ, നസീർ മണക്കാട്, അവതാരകൻ എം.എച്ച്. സുലൈമാൻ, ഡോ: ഗീതാഷാനവാസ്, ലതിക ആർ. നായർ, ഗോപൻ ശാസ്തമംഗലം, പ്രവാസി മലയാളികളായ സൈനുൽ അബ്ദീൻ, ഷംസ് അബ്ദീൻ, ഗായകരായ അലോഷ്യസ് പെരേര, സമീർ, ജയദേവൻ , കെ.ജി. കുമാർ, മാലിക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All