news➤ആലപ്പുഴ

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ 'വികസനനേട്ടം@2025' ചിത്രീകരണം പുരോഗമിക്കുന്നു.

പി.ആർ. സുമേരൻ.
Published Sep 29, 2025|

SHARE THIS PAGE!
ആലപ്പുഴ (അരൂക്കുറ്റി ):  പൗരാണിക ചരിത്ര പ്രാധാന്യത്തോടെ വികസനകുതിപ്പിലേക്ക് മുന്നേറുന്ന  അരൂക്കുറ്റി ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും ചിത്രീകരിക്കുന്ന വികസന സദസ്സിന്‍റെ ഭാഗമായുള്ള 'വികസനനേട്ടം@ 2025' ന്‍റെ ചിത്രീകരണം ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലായി പുരോഗമിക്കുന്നു. 


പഞ്ചായത്തിലെ വിവിധ പദ്ധതികളും വാര്‍ഡ്തല വികസന പ്രവര്‍ത്തനങ്ങളുമടങ്ങുന്ന നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായ വികസനനേട്ടങ്ങളുടെ ചിത്രീകരണം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സനീറ ഹസ്സന്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എം. ഷാനവാസ്,ഷൈജൂരാജ്, അൻസില നിഷാദ്,പഞ്ചായത്ത് അംഗങ്ങളായ വിദ്യാരാജ്, ശാരി മനോജ് , മാത്യു കെ എ, ടി കെ മജീദ്, മുംതാസ് സുബൈര്‍,  പ്രകാശന്‍ വി എ, റാഹില, ആഗി ജോസ് തുടങ്ങിയവര്‍ ചിത്രീകരണം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പി ആര്‍ മീഡിയയുടെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകനും, സിനിമ പി.ആർ ഒ യുമായ പി.ആര്‍. സുമേരന്‍, ടി കെ കൃഷ്ണകുമാര്‍, നിഖില്‍ അശോക് തുടങ്ങിയ മീഡിയ ടീമാണ് വികസന പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിക്കുന്നത്.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All