poster➤കൊച്ചി

'ഹലോ ഡിയർ' പുതിയ പോസ്റ്റർ എത്തി.

വാഴൂർജോസ്
Published Oct 09, 2026|

SHARE THIS PAGE!
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാബൈജു, കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്, യൂത്തിന്റെ ഇടയിൽ ഏറെ ഹരമായി മാറിയ 
ഈ അഭിനേതാക്കളുടെ കൗതുകകരമായ ഈ പോസ്റ്ററാണ് 'ഹലോ ഡിയർ' എന്ന ചിതത്തിന്റെ സെക്കന്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്.

ഏതു വിഭാഗക്കാർക്കും ഒരുപോലെ  ആകർഷകമായ ഈ പോസ്റ്റർ നവമാധ്യമങ്ങളിൽ ഏറെ വൈറലായിരിക്കുകയാണ്.

രണ്ടായിരത്തി ഇരുപത്തിയേഴ് ജനുവരി പത്തൊമ്പതിന് വേൾഡ് വൈഡ് റിലീസ് പ്രഖ്യാപിച്ചു കൊങ്ങാണ് സെക്കന്റ് ലുക്ക് പോസ്‌റ്റർ എത്തിയിരിക്കുന്നത്.

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം ഡിനോയ് പൗലോസ്  തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ഈ  ചിത്രത്തിന്റെ അവതരണം. ഒപ്പം ചില വഴിത്തിരിവുകളും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ്. ചിരിയും ചിന്തയും നൽകുന്ന മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ കൗതുകകരമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കും ഹലോ ഡിയർ.

 സംഗീത് പ്രതാപ്, മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - അഖിൽ ജോർജ് 
എഡിറ്റിംഗ് - ചമൻ ചാക്കോ.
 കലാ സംവിധാനം - നിമിഷ് എം. താനൂർ..
മേക്കപ്പ് - റോണക്സ് സേവ്യർ .
കോസ്‌റ്റ്യും ഡിസൈൻ - മഷർ ഹംസ. 
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് അടൂർ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.
സ്റ്റിൽസ് - ബിജിത്ത് ധർമ്മടം.
സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്.
ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട.
എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്.
കോ പ്രൊഡ്യൂസർ - അരുൺ ഡി. ജോസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്  - വിനോദ് വേണുഗോപാൽ.
പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ.

കൊച്ചിയിൽ ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ പിക്ച്ചേർസ്  പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All