trailer-teaser➤കൊച്ചി

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ്: ആവേശമുണർത്തി ‘കറുപ്പ്’ ട്രയ്ലർ പ്രേക്ഷകരിലേക്ക്

പ്രതീഷ് ശേഖർ
Published May 10, 2026|

SHARE THIS PAGE!
കറുപ്പ്  ഈ വ്യഴാഴ്ച (മേയ് 14) നു ലോകവ്യാപകമായി തിയേറ്ററുകളിലേക്ക് 

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രയ്ലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും.   

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂര്യ–തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഐ എം പി ഫിലിംസാണ് കറുപ്പ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. കറുപ്പിന്റെ കേരള പ്രീ റിലീസ് ഇവന്റിന്റെ ഭാഗമായി സൂര്യയും കറുപ്പ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കുന്ന പരിപാടി തിരുവനന്തപുരം നിശാഗന്ധിയിൽ  മെയ് 12നു വൈകിട്ട് 6 മണിക്ക് നടക്കും. പി ആർ ആൻഡ് പ്രൊമോഷൻസ്  : പി ആർ ഓ പ്രതീഷ് ശേഖർ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All