news➤തിരുവനന്തപുരം

മുതിർന്ന ഗായികമാർക്ക് ആദരം: 'ത്രയംബകം' സെപ്റ്റംബർ 9 ന്

റഹിം പനവൂർ (PH : 9946584007)
Published Sep 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം : വേക്ക് അപ്പ് കൾച്ചറൽ ഫോറം  ഭാരത് ഭവനുമായി സഹകരിച്ച്  സെപ്റ്റംബർ 9 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിക്കുന്ന' ത്രയംബകം 'ചടങ്ങിൽ മുതിർന്ന ചലച്ചിത്ര ഗായികമാരായ സി. എസ് രാധാദേവി, ലളിതാ തമ്പി, പത്മിനി വാര്യർ എന്നിവരെയും  ഗാനമേള രംഗത്ത് 50 വർഷം പിന്നിട്ട സിന്ധു പ്രതാപിനെയും ആദരിക്കും.
നിയസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷനായിരിക്കും. വേക്ക് അപ്പ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച തത്സമയ ഗാനരചനാ മത്സരത്തിലെ വിജയികൾക്ക്  വെൺപാലവട്ടം ശിവാനന്ദൻ മെമ്മോറിയൽ ഏർപ്പെടുത്തിയ 
മെമൻ്റോയും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്യും.ഗാന നിരൂപകൻ 
.ടി.പി ശാസ്തമംഗലം,മാധ്യമ പ്രവർത്തകൻ ബൈജു ചന്ദ്രൻ,
പ്രൊഫ. അലിയാർ, ഫോറം പ്രസിഡന്റ്‌ ഗോപൻ ശാസ്തമംഗലം, സെക്രട്ടറി രമേഷ്ബിജു ചാക്ക, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം തുടങ്ങിയവർ സംസാരിക്കും.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All