songsകൊച്ചി

ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടൻ' വീഡിയോ ഗാനം.

എ എസ് ദിനേശ്
Published Apr 14, 2025|

SHARE THIS PAGE!
മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന "916 കുഞ്ഞൂട്ടൻ" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് സച്ചിൻ രാജ്,ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ആലപിച്ച " മംഗളമേ മംഗളം മംഗളമേ... എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനമാണ് റിലീസായത്. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "916 കുഞ്ഞൂട്ടൻ ". ക്രിയേറ്റിവ് ഡയറക്ടർ - രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ്ന മ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് " 916 കുഞ്ഞൂട്ടൻ". മില്ലേനിയം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - ശ്രീനിവാസ റെഡ്ഢി,
സംഗീതം - ആനന്ദ് മധുസൂദനൻ, 
ബാക്ക്ഗ്രൗണ്ട് മ്യൂസിക് - ശക്തി, 
എക്സികുട്ടിവ് പ്രൊഡ്യൂസർ - പാസ്‌ക്കൽ ഏട്ടൻ, 
കഥ, തിരക്കഥ - രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ,
എഡിറ്റർ - സൂരജ് അയ്യപ്പൻ, 
ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ് - ഡോൺമാക്സ്, 
ആർട്ട് - പുത്തൻചിറ രാധാകൃഷ്ണൻ, 
മേക്കപ്പ് - ഹസ്സൻ വണ്ടൂർ, 
വസ്ത്രാലങ്കാരം - സുജിത് മട്ടന്നൂർ,
ഗാന രചന - അജീഷ് ദാസൻ, 
ആക്ഷൻ - മാഫിയാ ശശി, 
പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, 
ഫിനാൻസ് കൺട്രോളർ - ഷിന്റോ ഇരിഞ്ഞാലക്കുട, 
കൊറിയോഗ്രാഫർ - പോപ്പി,
സൗണ്ട് ഡിസൈൻ - കരുൺ പ്രസാദ്,
കളറിസ്റ്റ് - ലിജു പ്രഭാകർ, 
വി എഫ് എക്സ് - നോക്റ്റൂർനൽ ഒക്റ്റെവ്‌,
സ്റ്റിൽസ് - വിഗ്‌നേഷ്, ഗിരി ശങ്കർ, 
ഡിസൈൻസ് - കോളിൻസ്.
പി ആർ ഒ - എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All