newschennai

18 വർഷങ്ങൾക്കുശേഷം ദളപതിയും ഉലകനായകനും. പൊങ്കലിന് ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍.

വെബ് ഡെസ്‌ക്‌
Published Aug 02, 2023|

SHARE THIS PAGE!
തെന്നിന്ത്യന്‍ സിനിമ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസ് തിയേതികളിലൊന്നാണ് പൊങ്കല്‍. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുന്ന സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ക്കായാണ് ആ കാത്തിരിപ്പ്. പലപ്പോഴും ദളപതി വിജയിയും തല അജിത്തും തമ്മിലാണ് പോരാട്ടം, എന്നാല്‍ ഇക്കുറി വിജയിയുടെ ലിയോയോട് മത്സരിക്കാന്‍ അജിത്തിന്റെ ചിത്രം എത്തില്ല. പകരം ഈ വര്‍ഷം ബോക്‌സോഫീസില്‍ ഏറ്റുമുട്ടാന്‍ പോകുന്നത് കമല്‍ ഹാസനും രജനീകാന്തുമാണ്. കമല്‍ ഹാസന്റെ ഇന്ത്യന്‍ ടു വലിയ ആവേശത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഇതിനും അപ്പുറം ഹൈപ്പുണ്ടാക്കിയാണ് ജയിലറുമായി രജനീകാന്ത് എത്തുന്നത്.

ഏകദേശം 18 വര്‍ഷത്തിന് ശേഷമാണ് രജനികാന്തും കമല്‍ഹാസനും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. രജനീകാന്തിന്റെ ആക്ഷന്‍ ത്രില്ലര്‍ മൂഡിലൊരുക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് റിലീസാകുന്നത്. ചിത്രത്തില്‍ തെന്നിന്ത്യയിലെ വലിയ താരനിരയാണ് അണിനിരക്കുന്നത്. കമലഹാസന്റെ ബിഗ് ബജറ്റ് ചിത്രം ഇന്ത്യന്‍ രണ്ടാം ഭാഗവും തിയേറ്ററിലെത്താനൊരുങ്ങുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെയും റിലീസ് മുമ്പ് നിശ്ചയിച്ചിരുന്ന തീയതിയില്‍ നിന്നും പല കാരണങ്ങള്‍ കൊണ്ട് മാറ്റിയിരുന്നു. 2005ല്‍ റിലീസ് ചെയ്ത ചന്ദ്രമുഖിയും മുംബൈ എക്സ്പ്രസുമായാണ് ഇവരുടേതായി ബോക്സ് ഓഫീസില്‍ അവസാനമായി ഏറ്റുമുട്ടിയത്. അന്ന് കമലഹാസന്റെ കോമഡി ത്രില്ലര്‍ മുംബൈ എക്‌സ്പ്രസ് പരാജയപ്പെട്ടു. ഒപ്പം പുറത്തിറങ്ങി രജനികാന്തിന്റെ ഹൊറര്‍ ചിത്രം ചന്ദ്രമുഖി വമ്പന്‍വിജയം സ്വന്തമാക്കുകയും ചെയ്തു.

ജയിലറില്‍ ടൈറ്റില്‍ റോളിലാണ് രജനികാന്ത് എത്തുന്നത്. മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, കന്നടത്തില്‍ നിന്നും ശിവരാജ് കുമാര്‍, തെന്നിന്ത്യന്‍ നായിക തമന്ന തുടങ്ങിയ വമ്പന്‍ താരനിര അഭിനയിക്കുന്ന ചിത്രത്തിലെ കാവാലയ്യ ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങിലാണ്. വിജയ് നായകനായ ബീസ്റ്റിനു ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിക്കുന്നത്. നടി രമ്യ കൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പടയപ്പ എന്ന സിനിമയ്ക്കു ശേഷം രമ്യയും രജനീകാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ജയിലര്‍.

സംവിധായകന്‍ എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍-2 പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് തിയറ്ററിലെത്തുന്നത്. 1996-ല്‍ കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ഇന്ത്യന്റെ തുടര്‍ച്ചയാണിത്. സേനാപതി എന്ന കഥാപാത്രത്തെ വീണ്ടും കമലഹാസന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. വിക്രത്തിന്റെ വലിയ വിജയത്തിനു ശേഷം കമലഹാസന്‍ നായകനായി എത്തുന്ന ഇന്ത്യന്‍ -2 വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നതിനിടെ, ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 200 കോടി രൂപയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Related Stories

Latest Update

Top News

News Videos See All