newsതിരുവനന്തപുരം

അനന്തപുരി നൃത്ത സംഗീതോത്സവ സാംസ്‌കാരിക സമ്മേളനം

റഹിം പനവൂർ (PH : 9946584007)
Published Nov 08, 2024|

SHARE THIS PAGE!
തിരുവനന്തപുരം : ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ 32-ാമത് വാർഷികം,അനന്തപുരി നൃത്ത സംഗീതോത്സവം, 112-ാമത് ശ്രീചിത്തിര തിരുനാൾ ജയന്തി ആഘോഷം എന്നിവയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സംഗീതജ്ഞൻ തെങ്കറ മഹാരാജ്, ഡോ. എൻ കൃഷ്ണകുമാർ എന്നിവരെ എംഎൽ എ ആദരിച്ചു. അനന്തപുരി നൃത്ത സംഗീതോത്സവം ചെയർപേഴ്സൺ ശോഭന ജോർജ് അധ്യക്ഷയായിരുന്നു. കേരള നിയസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്‌ ചെയർമാൻ ജി. ശങ്കർ, കെ. പി ശങ്കരദാസ്, ഡോ. ജി രാജ്‌മോഹൻ, പ്രൊഫ. വൈയ്ക്കം വേണുഗോപാൽ, കെ. ബാലചന്ദ്രൻ , മുട്ടത്തറ ആർ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.കലാമത്സര നൃത്ത വിഭാഗത്തിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന്
തെങ്കറ മഹാരാജ് 
സംഗീത കച്ചേരി അവതരിപ്പിച്ചു . ആറ്റുകാൽ ബാലസുബ്രഹ്മണ്യം വയലിനും തിരുവനന്തപുരം 
വി. രവീന്ദ്രൻ മൃദംഗവും തിരുവനന്തപുരം രാജേഷ് ഘടവും വായിച്ചു.
2 മുതൾ 5 വയസ്സുവരെയുള്ള കുട്ടികളുടെ രാജാവിനേയും രാഞ്ജിയേയും പുഞ്ചിരി മത്സരവിജയിയേയും തിരഞ്ഞെടുത്ത്, കീരീട ധാരണവും അംഗീകാര പട്ടം നൽകിയ ചടങ്ങും നടന്നു .അയ്യൻകാളി ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളും മത്സരങ്ങളും 10 ന് സമാപിക്കും.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All