short-filmsകൊച്ചി

ഏഞ്ചൽ ഓഫ് സക്കറിയ എന്ന ഹ്രസ്വ സിനിമ റിലീസായി

എ എസ് ദിനേശ്
Published Feb 26, 2024|

SHARE THIS PAGE!
നൊസ്റ്റാൾജിയ ഫിലിംസിന്റെ  ബാനറിൽ സിബി യോഹന്നാൻ നിർമിച്ച് സിറിയക് കടവിൽച്ചിറ കഥയും, തിരക്കഥയും സംവിധാനവും നിർവഹിച്ച"ഏഞ്ചൽ ഓഫ് സക്കറിയ"എന്ന
ഹ്രസ്വ സിനിമ ഇൻഫോടെയ്ൻമെൻറ് ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെ റിലീസായി.

ലണ്ടൺ, നോർവിച്ഛ് എന്നിവിടങ്ങളിലായി പൂർണ്ണമായും  യു കെ യിൽ ചിത്രീകരിച്ച ഈ മലയാള സിനിമയിൽ ബിജു അഗസ്റ്റിൻ, സുമേഷ് മേനോൻ, ഷീജ സിബി, ജോർജ്ജ്, സൈമൺ, ജിയ ജെനീഷ് തുടങ്ങിയവർ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


യു കെ യിലെ  പ്രവാസികളായ ഒരു പറ്റം കലാകാരന്മാരുടെ കൂട്ടായ്മയിൽ പിറവിയെടുത്ത ഈ കൊച്ചു സിനിമ പൂർണ്ണമായും ഐ ഫോൺ 14 Pro യിലാണ് ചിത്രീകരിച്ചത്.

യു കെ മലയാളികൾക്കിടയിൽ സുപരിചിതനായ സിറിയക്ക് കടവിൽച്ചിറയുടെ അഞ്ചാമത്തെ ഹ്രസ്വ ചിത്രമാണ് "ഏഞ്ചൽ ഓഫ് സക്കറിയ".

തികച്ചും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന സക്കറിയ എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് തികച്ചും ആകസ്മികമായി കടന്നു വന്ന അച്ചൂട്ടി എന്ന പെൺകുട്ടി അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ രസകരമായി ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് "ഏഞ്ചൽ ഓഫ് സക്കറിയ". അച്ചൂട്ടി ചെറുപ്പം മുതൽ മനസ്സിൽ കൊണ്ടുനടന്ന  ഒരു രഹസ്യം വെളിപ്പെടുത്തുമ്പോഴാണ് ഈ സിനിമയുടെ കഥ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ കാണികൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്. ആദർശ് കുരിയൻ എഡിറ്റിംഗ്, കളറിംഗ്, ഡബ്ബിങ് എന്നിവ നിർവഹിച്ചിരിക്കുന്നു. ബാക്ക് ഗ്രൗണ്ട് സ്കോർ-അനീഷ് കുമാർ,സൗണ്ട് എഫക്ട് ആന്റ് മിക്സിങ്-റ്റോബി ജോസ്.പി ആർ ഒ-എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All