new-releaseകൊച്ചി

ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോംമ്പോ ‘അഡിയോസ് അമിഗോ’ ചിത്രം ഓഗസ്റ്റ് 2 ന് തിയറ്ററുകളിൽ

ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്
Published Jun 12, 2024|

SHARE THIS PAGE!
ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോംമ്പോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസർ ആണ്. ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ടൊവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു നഹാസ് നാസർ.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ ‘അഡിയോസ് അമിഗോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ചിത്രത്തിന്റെ മറ്റ് വാർത്തയുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായി എത്തിയ അന്നൗൺസ്‌മെന്റ് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 12ന് കൊച്ചിയിലായിരുന്നു ആരംഭിച്ചത്.

കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റ ക്യാമറ ജിംഷി ഖാലിദും സംഗീതം ഗോപി സുന്ദറും നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- നിഷാദ് യൂസഫ്, ആർട്ട്‌- ആഷിഖ് എസ്., ഗാനരചന- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ്- റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ- ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി- രോഹിത് കെ. സുരേഷ്, കൊറിയോഗ്രാഫർ- പി. രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്സ്.- ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ- ഓൾഡ്മങ്ക്സ്, വിതരണം- സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All