new-releaseകൊച്ചി

പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' നാളെ മുതൽ തിയേറ്ററുകളിലേക്ക്.

പ്രതീഷ് ശേഖർ
Published Jun 26, 2025|

SHARE THIS PAGE!
മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ മോഹൻ ബാബു, വിഷ്ണു മഞ്ജു, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തിൽ ആശിർവാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിലാണ് വിതരണം നിർവഹിക്കുന്നത്. തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം ഗംഭീരമെന്ന്‌ അഭിപ്രായപ്പെട്ടിരുന്നു.

മുകേഷ് കുമാർ സിംഗ് ആദ്യമായി  സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ കണ്ണപ്പയിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം നാളെ വേൾഡ് വൈഡ് റിലീസായെത്തും.മാർക്കറ്റിംഗ് : ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഓ പ്രതീഷ് ശേഖർ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All