newsകൊച്ചി

മിനി കൂപ്പറുമായി ധ്യാൻ ശ്രീനിവാസൻ എത്തുന്നു.

ഐശ്വര്യ രാജ്
Published Jun 27, 2026|

SHARE THIS PAGE!
മെയ്ഡ് ഇൻ ക്യാരവാൻ എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'മിനി & കൂപ്പർ' എന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ശാന്തമീ രാത്രിയിൽ എന്ന ചിത്രത്തിന് ശേഷം AWA മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് ആണ്  ചിത്രം നിർമ്മിക്കുന്നത്.

ഇംഗ്ലണ്ടിൽ പൂർണമായും ചിത്രീകരിക്കുന്ന ഈ സിനിമ ധ്യാൻ ശ്രീനിവാസനെ ഇതുവരെ കാണാത്ത സ്റ്റൈലിലും ഗെറ്റപ്പിലും പ്രേക്ഷകർക്ക് കാണാം. മിസ്റ്റർ ബീൻ കോമഡി സീരീസിലൂടെ ആഗോള ശ്രദ്ധ നേടിയ മിനി കൂപ്പർ കാറും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ കിടിലൻ മൈക്കോവറും  സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അലിസ്റ്റൈർ ജോർജ്‌ ജോൺ, ശാന്ത നീറ്റോ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ തുടങ്ങും. 

ഷിജു എം ഭാസ്കർ ആണ് ചായഗ്രഹകൻ. മ്യൂസിക് ഡയറക്ടർ അതുൽ കെ വിനോദ്, ഷെഫീഖ് റഹ്മാൻ, പ്രൊജക്റ്റ്‌ ഡിസൈനർ - അനുകുട്ടൻ ഏറ്റുമാനൂർ. 
PRO - A S ദിനേശ്. ഐശ്വര്യ രാജ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All