new-releaseകൊച്ചി

ജി.കെ.എൻ.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും 21ന് റിലീസ് ചെയ്യും

പി.ആർ.സുമേരൻ
Published Jun 13, 2024|

SHARE THIS PAGE!
കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' എസ്.സുർജിത് നിർമ്മിക്കുന്ന ചിത്രം ജൂൺ  21ന് റിലീസ് ചെയ്യും.

കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ്  'അങ്കിളും കുട്ട്യോളും' . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്.  ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അങ്കിളും കുട്ട്യോളും'. സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, എസ്.സുർജിത് ,റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമൽ, പ്രീത, വസുന്ധര, റെയ്ച്ചൽ മാത്യു , ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ, ദേവക് ബിനു, ആൽഫ്രഡ് റോബിൻ, പാർത്ഥിവ് സന്തോഷ്,
അക്ഷയ് സുഭാഷ്, ആദർശ് ജോഷി, കാശിനാഥ് ശ്രീപതി,
വരുൺ മനോജ്, പല്ലവി സജിത്, ആൻഡ്രിയ എൽദോസ് ,വൈഗ മനോജ്, ഗൗരി നന്ദ,അഷ്റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയൻ ,ആഗ്നേയ് പ്രകാശ്
 തുടങ്ങിയവരാണ് അഭിനേതാക്കള്‍.


പി.ആർ.സുമേരൻ.
9446190254
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All