local-newsലണ്ടൻ

ഗുരുപൂർണിമ ആഘോഷങ്ങൾ

Webdesk (england)
Published Jun 28, 2026|

SHARE THIS PAGE!
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന,  മോഹൻജി ഫൗണ്ടേഷനും, ലണ്ടൻ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂർണിമ ആഘോഷങ്ങൾ സംഘടിപ്പിച്ചു. 

2026  ജൂൺ  27  ശനിയാഴ്ച വൈകുന്നേരം  6:00 മണി  മുതൽ തോണ്ടൻ ഹീത്തിലുള്ള വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ചാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അന്നേ ദിവസം വൈകിട്ട് 6:00 മണി മുതൽ ഗുരുവായൂർ വാസുദേവൻ തിരുമേനിയുടെ കാർമികത്വത്തിൽ നടന്ന വിഷ്ണുപൂജ, ഗുരുപാദവന്ദനം, നാമ സങ്കീർത്തനം, ദീപാരാധനയും ഭക്തി സാന്ദ്രമായി. 

പൂജകൾക്ക് ശേഷം അന്നദാനവും നടത്തപ്പെട്ടു. ഗുരുപൂർണ്ണിമ ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ലണ്ടൻ ഗുരുവായൂരപ്പ സേവാ സമിതി നന്ദി അറിയിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All