local-news➤തിരുവനന്തപുരം

റിതം വോയിസ് ഓഫ് കേരളയുടെ ഹൃദയരാഗങ്ങൾ

Webdesk (tvm)
Published Oct 16, 2026|

SHARE THIS PAGE!
തിരുവനന്തപുരം റിതം വോയിസ്  ഓഫ് കേരള സംഗീത കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയായ ഹൃദയരാഗങ്ങൾ സ്റ്റാച്യു പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ പതിനേഴാം തീയതി രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. 

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണിഗായകൻ എം രാധാകൃഷ്ണൻ ആർ വി കെ  ലൈറ്റ് & സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര, മലയാള വേദി പ്രസിഡന്റ് മുജീബ് റഹ്മാൻ, സെക്രട്ടറി സമീർ കെ തങ്ങൾ, ഫിലിം പി. ആർ. ഒ അജയ് തുണ്ടത്തിൽ, കവിയത്രി ഷംസ്‌ ആബ്ദീൻ, അഡ്വ. ഫസീഹ റഹീം, വിഴിഞ്ഞം ഷാജത്ത്, അബൂബക്കർ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന്  പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും നടത്തും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All