newsതളിപ്പറമ്പ്

ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Jan 12, 2024|

SHARE THIS PAGE!
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ജനുവരി 21 മുതല്‍ 23 വരെ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍  ആരംഭിച്ചു.

 ജി.എസ് ടി ഉള്‍പ്പെടെ പൊതുവിഭാഗത്തിന് 354 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 177 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

 registration.iffk.in എന്ന വെബ്‌സൈറ്റില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. 

ഓഫ് ലൈന്‍ രജിസ്‌ട്രേഷന് മേളയുടെ മുഖ്യവേദിയായ തളിപ്പറമ്പ് ക്‌ളാസിക് തിയേറ്ററിനു മുന്നിലെ സംഘാടക സമിതി ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

ക്‌ളാസിക്, ക്‌ളാസിക് ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ മൂന്നു തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ ലോകസിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളിലായി 35 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്ത് നടന്ന 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എന്‍ഡ്‌ലെസ് ബോര്‍ഡേഴ്‌സ്, സണ്‍ഡേ, ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ടെറസ്റ്റിയല്‍ വേഴ്‌സസ്, മി ക്യാപ്റ്റന്‍, ദ മങ്ക് ആന്റ് ദ ഗണ്‍, ഖേര്‍വാള്‍, ഓള്‍ ദ സയലന്‍സ്, ഹെസിറ്റേഷന്‍ വൂണ്ട്, ദ പ്രോമിസ്ഡ് ലാന്റ്, പ്രിസണ്‍ ഇന്‍ ദ ആന്‍ഡസ്, തടവ്, ആപ്പിള്‍ച്ചെടികള്‍, നീലമുടി, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ഷെഹരസാദെ, ദായം, വലാസൈ പറവകള്‍ തുടങ്ങിയ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
മേളയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറം, എക്‌സിബിഷന്‍ എന്നിവയും ഉണ്ടായിരിക്കും.

 നവതിയുടെ നിറവിലത്തെിയ എം.ടി വാസുദേവന്‍ നായരുടെയും മധുവിന്റെയും ചലച്ചിത്രജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ ഒപ്പിയെടുത്ത 'എം.ടി, മധു@90' എന്ന ഫോട്ടോ പ്രദര്‍ശനം 21ന് രാവിലെ മുതല്‍ ആരംഭിക്കും.

Related Stories

Latest Update

Top News

News Videos See All