local-news➤തിരുവനന്തപുരം

ഇഫ്താർ സ്നേഹ സംഗമം നടത്തി

Webdesk (tvm)
Published Mar 09, 2026|

SHARE THIS PAGE!
തിരു : വെള്ളയമ്പലം റ്റി . എം. സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി പരിശുദ്ധ റംസാൻ പ്രമാണിച്ച് വെള്ളയമ്പലം എസ്.എൻ.ഡി.പി ഹാളിൽ എം.ഡി.ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ:എ. എ.റഷീദ് റ്റി.എം.സി ഇഫ്താർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി. എസ്. ആശാലത മുഖ്യപ്രഭാഷണം നടത്തി.വെള്ളയമ്പലം ബിഷപ്പ് ഹൗസ് ഫാദർ യൂജിൻ പെരേര, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, നന്ദൻകോട് ജുമാ മസ്ജിദ് ചീഫ് ഇമാം മുഹിയുദ്ദീൻ മൗലവി, ഇടപ്പഴഞ്ഞി ഇജാബ സെന്റർ ചീഫ് ഇമാം ഹാഫിസ് അഫ്സൽ ഖാസിമി,ഹാഫിസ് സാഹിൽ എന്നിവർ റംസാൻ സന്ദേശം നൽകി.ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ,ചലച്ചിത്ര താരം റിയാസ് നെടുമങ്ങാട്, കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ   സത്യവതി , മുൻ CWC ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം,പാളയം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഷെയ്ഖ് സ  ബീബ്, സെക്രട്ടറി ഹാരിഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മുകുന്ദേശ്,അമീനുദ്ദീൻ, അശോകൻ കോവളം, ഗാനരചയിതാവും ഗായകനുമായ അജയ് വെള്ളരിപ്പണ, കൊല്ലം അൻവർ, പീപ്പിൾസ് ന്യൂസ്‌ പീരുമുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. TMC ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ സ്വാഗതവും, ഫാക്കൾട്ടി ഹെഡ് സജേഷ് നന്ദിയും പറഞ്ഞു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All