local-news➤തിരുവനന്തപുരം

കണിയാപുരം ഗവ. യു.പി.സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Webdesk (tvm)
Published Nov 14, 2026|

SHARE THIS PAGE!
തിരു. കണിയാപുരം ഗവൺമെന്റ് യു.പി സ്കൂളിൽ ശിശു ദിനാഘോഷവും കുളത്തൂർ ആർട്ട് വെൽനെസ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന ശില്പശാലയും സംഘടിപ്പിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ അജയന്റെ അദ്ധ്യക്ഷതയിൽ എഴുത്തുകാരനും ആർട്ട്‌ ഡയറക്ടറും ക്യുറേറ്ററുമായ സുനിൽ സി. ഇ ഉത്ഘാടനം ചെയ്തു. ചിത്രകലാ ശില്പശാല മാനേജരും പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റുമായ പനച്ചമൂട് ഷാജഹാൻ മുഖ്യ  പ്രഭാഷണം നടത്തി.   എച്ച്. എം.ശ്രീ.ഷാജഹാൻ സ്വാഗതം ആശംസിച്ചു. ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയും, ക്യാമ്പ്‌ ഡയറക്ടറുമായ ആർട്ടിസ്റ്റ് വിശ്വജ്യോതി,  പി. മേരി സെലിൻ ടീച്ചർ,ഷമീന ടീച്ചർ, സരിത ടീച്ചർ,എന്നിവർ ആശംസ പ്രസംഗം നടത്തി. സീന ടീച്ചർ നന്ദി പറഞ്ഞു.വിവിധ കലാ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. നൂറിലധികം വിദ്യാർത്ഥികൾ ശില്പശാലയിൽ പങ്കെടുക്കുകയും ചിത്രങ്ങളും വരച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All