newsതിരുവനന്തപുരം

കലാനിധി സാരസ്വത മഹോത്സവം ഡാന്‍സ് ആൻഡ് ഫോക്ക് മ്യൂസിക് ഫെസ്റ്റ്

റഹിം പനവൂർ (PH : 9946584007)
Published Sep 01, 2024|

SHARE THIS PAGE!
തിരുവനന്തപുരം : നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ 
 ഹെറിറ്റേജ് ട്രസ്റ്റ് സാരസ്വത മഹോത്സവം ഡാന്‍സ് ആൻഡ് ഫോക്ക്  മ്യൂസിക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 5,6, 12, 20 തീയതികളിലായി തൈക്കാട് എന്‍.എസ്.എസ് മന്നം  അക്കാഡമി   ഓഡിറ്റോറിയത്തിൽ (തൈക്കാട്  ശാസ്താ ക്ഷേത്രത്തിനു സമീപം) വച്ചാണ്  ഫെസ്റ്റ്.
 ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി,  നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ വ്യത്യസ്ത നൃത്തവിഭാഗങ്ങളിലും നാടന്‍പാട്ട്, നാടകഗാനം (സിംഗിള്‍ ആൻഡ്  ഗ്രൂപ്പ്) സംഗീതയിനങ്ങളിലുമായി പ്രായഭേദമന്യേയാണ് മത്സരങ്ങള്‍. 
 കലാനിധി കലാപ്രതിഭയ്ക്കും കലാതിലകത്തിനും വെവ്വേറെ പുരസ്കാരങ്ങള്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന രണ്ടുപേര്‍ക്ക് (മെയില്‍ ആൻഡ്  ഫീമെയില്‍) കലാനിധി കലാപ്രതിഭ, കലാനിധി കലാതിലകം പുരസ്കാരങ്ങളും ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 20.
ഫോൺ : 9447509149 ,7034491493


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All