new-releaseതിരുവനന്തപുരം

ലാൽജി ജോർജ് സംവിധാനം ചെയ്യുന്ന ഋതം ഫെബ്രുവരി 2ന് തിയറ്ററുകളിൽ.

ഓണ്‍ലൈന്‍ ഡെസ്‌ക്‌
Published Feb 01, 2024|

SHARE THIS PAGE!
കഥയെഴുത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട സാഹിത്യകാരനായ ചലച്ചിത്ര സംവിധായകനാണ്  ലാൽജി ജോർജ് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത 'ചിതറിയവർ', ഇഫ്താ ഹ് എന്ന സിനിമകൾക്ക് ശേഷം, 'മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കൂ' എന്ന പ്രപഞ്ചസത്യത്തെ,  ദൃശ്യവൽക്കരിച്ചുകൊണ്ട്, 'ഋതം' (beyond the truth) എന്ന ചലച്ചിത്ര കാവ്യവുമായി  വീണ്ടും എത്തുകയാണ്. 

സ്നേഹിക്കുകയും സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യഹൃദയങ്ങളുടെ, വികാര വിക്ഷോഭങ്ങളുടെയും, അന്ത:സംഘർഷങ്ങളുടെയും തനിമ ഒട്ടും തന്നെ ചോർന്നുപോകാതെ, അതിമനോഹരമായി നെയ്തെടുത്ത്,  ചലിക്കുന്ന ക്യാൻവാസിലൂടെ 'ഋതം' , പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ, 2024 ഫെബ്രുവരി 02 തിരഞ്ഞെടുത്തിരിക്കുകയാണ്. 

മതങ്ങൾക്കതീതമായി മനുഷ്യനെ സ്നേഹിക്കുന്ന, സ്നേഹിക്കപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട അതി മനോഹരമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, ഒരു നല്ല ചലച്ചിത്ര ആവിഷ്‌ക്കാരം.  ലാൽജി ജോർജ് എന്ന അനുഗ്രഹീത കലാകാരന്റെ കൈയൊപ്പ് പതിഞ്ഞ സ്നേഹാമൃതം, അതാണ്  നമ്മുടെ "ഋതം". ശ്രീ ഹാരിസൺ ലൂക്  ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജി ജോർജ് കഥയും,തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഋതം beyond the truth. ചിറയിൻകീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു  ചിത്രീകരണം അതി സങ്കീർണമായ വൈകാരിക  സംഘർഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും, വേദനയുടെയും കഥയാണ്.മത സൗഹൃദത്തിന്റെ വിലയും തീവ്ര പ്രണയത്തിന്റെ  ഭാവുകതവും ഇട കലർത്തി  സമൂഹത്തിൽ നന്മയുടെ സന്ദേശം നല്കാൻ ഈ ചിത്രത്തിന് കഴിയും.

മാജിക് ലാന്റേൺ മൂവീസ്  നിർമ്മിക്കുന്ന ചിത്രത്തിന്റെ  ക്യാമറ ഹാരിസൺ  ലുക്ക്.മെയ്കപ്പ്  ഷാ പുനലൂർ,ജിജൊ, ജോജോ.വസ്ത്രാലങ്കാരം അശോകൻ കൊട്ടാരക്കര.കലാ സംവിധാനം അനിൽ ശ്രീരാഗം, രതീഷ് പറവൂർ.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബിജു ചക്കുവരക്കൽ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗോകുലം തുളസീധരൻ, വരികൾ രാജേഷ് അറപ്പുര. സംഗീതം  ഗോപൻ സാഗരി.പാടിയത് ജോസ് സാഗർ എഡിറ്റിംഗ് ദിനേശ് ദിനു.ബി.ജി.എം ഷമൽ രാജ് .സൗണ്ട് ഡിസൈൻ മിക്സിങ് ആനന്ദ് ബാബു .കളറിസ്റ് സജിത്ത്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All