posterകൊച്ചി

ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന 'കൂടോത്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിക്കമ്പനി പ്രകാശനം ചെയ്തു

വാഴൂർ ജോസ്
Published Jan 15, 2025|

SHARE THIS PAGE!
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയും പ്രകാശനം ചെയ്തു
സാൻജോ പ്രൊഡക്ഷൻ ആൻ്റ് ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി. കെ. നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇടുക്കിയിലെ കഞ്ഞിക്കുഴി, ചേലച്ചുവട്, ചെറു തോണി ഭാഗങ്ങളിലായി പുരോഗമിച്ചു വരുന്നു.
തികച്ചും സാധാരണക്കാർ താമസിക്കുന്ന ഒരു മലയോര ഗ്രാമത്തിൽ ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ഹൊറർ,ഹ്യൂമർ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ഡിനോ പൗലോസ്(തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം)
ശ്രീനാഥ്കേത്തി( ആനി
മൽ , ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർ, ജോയ് മാത്യു, സായ് കുമാർ, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോൺ, കോട്ടയം രമേഷ് കോട്ടയം, സുനിൽ സുഗത, സ്ഥടികംസണ്ണി,, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര , ഫുക്രു ,ജോബിൻദാസ്, സിദ്ധാർത്ഥ്,, കെവിൻ, പാലിയം ഷാജി, റേച്ചൽ ഡേവിഡ്( ഇരുപത്തി
ഒന്നാം നൂറ്റാണ്ട് ഫെയിം )
ദിയ, , ദിവ്യാ അംബികാ ബിജു,, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലഷ്മി ശ്രീ, സിജി. കെ. നായർ,  എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
 സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിർവ്വഹിക്കുന്നത്.
ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ.
സംഗീതം - ഗോപി സുന്ദർ,
ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ.
എഡിറ്റിംഗ്-ഗ്രേസൺ.
കലാസംവിധാനം - ഹംസ വള്ളിത്തോട് -
കോസ്റ്റ്യും - ഡിസൈൻ - റോസ് റെജീസ്.
മേക്കപ് -ജയൻ. പൂങ്കുളം..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -നിഖിൽ .കെ. തോമസ്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മിഥുൻകൃഷ്ണ, വിവേക് വേലായുധൻ,
ഫിനാൻസ് കൺട്രോളർ - ഷിബു സോൺ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- സെന്തിൽ പൂജപ്പുര '
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.

വാഴൂർ ജോസ്.
ഫോട്ടോ - നൗഷാദ് കണ്ണൂർ.

Related Stories

Latest Update

Top News

News Videos See All