posterകൊച്ചി

"മോഹിനിയാട്ടം" ഫസ്റ്റ് ലുക്ക് പോസ്റ്റർ.

എ എസ് ദിനേശ്
Published Feb 13, 2026|

SHARE THIS PAGE!
'ഭരതനാട്യ'ത്തിനു ശേഷം കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മോഹിനിയാട്ടം" എന്ന ഡാർക്ക് ഹ്യൂമർ ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

"ഭരതനാട്യം" എന്ന ഹിറ്റ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്ന ചിത്രത്തിൽ സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ്  എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ബബുലു അജു നിർവ്വഹിക്കുന്നു. കോ റൈറ്റർ- വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം,

എഡിറ്റിംഗ്- ഷഫീഖ് വി ബി, ഗാനരചന- മുത്തു, സംഗീതം- ഇലക്ട്രോണിക് കിളി, പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കല- ദിൽജിത് എം ദാസ്, മേക്കപ്പ്- മനോജ് കിരൺ രാജ്, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പരസ്യകല- യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്- വിപിൻ നായർ, മോഷൻ- ഡോട്ട് വിഎഫ്എക്സ് സ്റ്റുഡിയോ, ഡിഐ- കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്, പ്രൊഡക്ഷൻ മാനേജർ- ജോബി, വിവേക്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ഡിസൈൻ- പപ്പെറ്റ് മീഡിയ.

ഭരതനാട്യത്തിലെ മുഖ്യ താരങ്ങൾക്കൊപ്പം ഇത്തവണ, മലയാളത്തിലെ മുഖ്യധാരയിലുള്ള മറ്റു താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
പി ആർ ഒ- എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All