local-newsചിറയിൻകീഴ്

ദേശീയബാലതരംഗം പ്രതിഭാസംഗമം

Webdesk
Published Jul 19, 2026|

SHARE THIS PAGE!
ചിറയിൻകീഴ് : ദേശീയബാലതരംഗത്തിന്റെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ദേവി ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രതിഭാ സംഗമം ചെയർമാനും, മുൻ എം.എൽ.എ.യും ആയ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. 

ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിവ് പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തുടർന്ന് അദ്ദേഹം ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികളും, രക്ഷിതാക്കളും ഏറ്റുചൊല്ലി. പ്രദേശത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾക്കും, കലോത്സവ പ്രതിഭകൾക്കുമുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വെച്ച് ചെയർമാൻ സമ്മാനിച്ചു. താലൂക്ക് പ്രസിഡന്റ് അൻസഫ് സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ എം. ജഗേന്ദ്രൻ സ്വാഗതവും, താലൂക്ക് സെക്രട്ടറി ആദിൽ ഇഷാൻ കൃതജ്ഞതയും പറഞ്ഞു. ദേശീയബാലതരംഗം കോർഡിനേറ്റർമാരായ എം. എച്ച്. സുലൈമാൻ, സുരേഷ് ബാബു, ബിജി ഉണ്ണി, ഷാനവാസ് ശാസ്തവട്ടം, ഗിരിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All