awardsതിരുവനന്തപുരം

പനച്ചമൂട് ഷാജഹാന് സനാതന സത്സംഗ പുരസ്ക്കാരം

Webdesk (tvm)
Published Mar 28, 2026|

SHARE THIS PAGE!
തിരു : മലയിൻകീഴ് കരിപ്പൂർ സനാതന സത്സംഗ ആശ്രമം പബ്ലിക് ട്രസ്റ്റ് വാർഷികത്തിൽ ഏർപ്പെടുത്തിയ മികച്ച കലാ സാമൂഹിക സാംസ്കാരിക പ്രവർത്തകനുള്ള യോഗി രാജേന്ദ്രാനന്ദ സരസ്വതി പുരസ്ക്കാരം പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ്‌, കാരുണ്യ റൂറൽ കൾചറൽ ചാരിറ്റി സൊസൈറ്റി ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാന് ഏപ്രിൽ 18 ന് മലയിൻകീഴിൽ കരിപ്പൂർ ആശ്രമത്തിൽ വച്ച് സമർപ്പിക്കുന്നു. 

തമിഴ്നാട് പൊൻ കാമരാജ് സ്വാമി, ഹരിദ്വാർ നാഗബാവ ശിവാനന്ദഗിരി, കേരളപുരം ബോദേന്ദ്രസ്വാമികൾ, ബാലരാമപുരം അവധൂത് ഗുരുപ്രസാദ്, തൃശ്ശൂർ ബാബാനന്ദ സരസ്വതി, ബ്രഹ്മശ്രീ രാജ വൈദ്യർ, ഡോ. സജിദ ഭദ്രൻ, കാഞ്ചിയോട് ജയൻ, കാട്ടാക്കട രവി, ബാലഗോപാൽ, വാമനപുരം മോഹൻ, ഡോ. പി. വിഷ്ണു, സജി പേയാട്, ലത കുമാരി, വിളപ്പിൽശാല അനിൽകുമാർ എന്നിവരും പുരസ്‌കാരത്തിനർഹരായതായി മണ്ഡൽ മഹന്ത്‌ യോഗി രാജേന്ദ്രാനന്ദ സരസ്വതി അറിയിച്ചു.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All