awards➤തിരുവനന്തപുരം

എം.എച്ച്.സുലൈമാന് മഹാത്മാഗാന്ധി പുരസ്കാരം

Webdesk (tvm)
Published Oct 03, 2026|

SHARE THIS PAGE!
തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും, പ്രോഗ്രാം അവതരണ രംഗത്ത് 531 വേദികൾ പൂർത്തിയാക്കിയതിനുമുള്ള ദേശീയ മലയാള വേദിയുടെ മഹാത്മാഗാന്ധി പുരസ്കാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻചാണ്ടിയിൽ നിന്നും എം.എച്ച്. സുലൈമാൻ ഏറ്റുവാങ്ങി. 

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദേശീയ മലയാള വേദി സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പുരസ്കാര സമർപ്പണം. പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡൻറും, ദേശീയ മലയാള വേദി ചീഫ് കോർഡിനേറ്ററുമായ എം. എച്ച്. സുലൈമാന് ഇതിനകം ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേംനസീർ പുരസ്കാരം, ഫ്രീഡം ഫിഫ്റ്റിയുടെ സർദാർ വല്ലഭായി പട്ടേൽ പുരസ്കാരം, ദേശീയ ബാലതരംഗത്തിന്റെ കർമ്മശ്രേഷ്ഠ പുരസ്കാരം, പുലരി ടി.വി.യുടെ ശംഖുമുദ്ര പുരസ്കാരം  ജനാധിപത്യ കലാസാഹിത്യ വേദിയുടെ കർമരത്ന പുരസ്കാരം, ദേശീയ മലയാള വേദിയുടെ സലിൽ ചൗധരി സ്മാരക പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം സ്വദേശിയാണ് എം.എച്ച്. സുലൈമാൻ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All