new-releaseകൊച്ചി

ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'പടക്കളം' മെയ് എട്ടിന്.

വാഴൂർ ജോസ്
Published May 06, 2025|

SHARE THIS PAGE!
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസ്സിൻ്റെ  പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ  അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.


സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള കാംബസ് ചിത്രം കൂടിയാണ് പടക്കളം. നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ മികച്ച നിർമ്മാണ സ്ഥാപനമായ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവരാണ് നിർമ്മിക്കുന്നത്. യൂത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം ഫാലിമി ഫെയിം സന്ധീപ് പ്രദീപ്, സാഫ് (വാഴ ഫെയിം) 1അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജാമോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു.

തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം - രാജേഷ്മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം - അനു മൂത്തേടത്ത്.
എഡിറ്റിംഗ് - നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ - സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. 
മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All