local-newsതിരുവനന്തപുരം

'വസന്തഗീതങ്ങൾ' സംഗീത സന്ധ്യ ചലച്ചിത്ര പിന്നണിഗായകൻ മണക്കാട് ഗോപൻ ഉദ്ഘാടനം ചെയ്തു.

Webdesk (tvm)
Published Aug 02, 2026|

SHARE THIS PAGE!
തിരുവനന്തപുരം : റിഥം വോയിസ് ഓഫ് കേരള പൂജപ്പുര ശ്രീചിത്തിര തിരുനാൾ പാർക്കിൽ സംഘടിപ്പിച്ച സംഗീതസന്ധ്യ വസന്തഗീതങ്ങൾ ചലച്ചിത്ര പിന്നണിഗായകൻ മണക്കാട് ഗോപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. വിനയചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി സമീർ കെ. തങ്ങൾ സ്വാഗതവും, വൈസ് പ്രസിഡന്റ് ഷാജത്ത് കൃതജ്ഞതയും പറഞ്ഞു. എം.എച്ച് സുലൈമാൻ മോഡറേറ്റർ ആയിരുന്നു. പിന്നണിഗായകൻ മണക്കാട് ഗോപൻ, ഫിലിം പി ആർ ഓ അജയ് തുണ്ടത്തിൽ, പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, റിഥം വോയിസ് ഓഫ് കേരള രക്ഷാധികാരികളായ ഡോ. ഗീത ഷാനവാസ്, ജോസഫ് ഡിക്രൂസ്, ഗായകൻ അബൂബക്കർ തുടങ്ങിയവരെ  ചടങ്ങിൽ ആദരിച്ചു. പിന്നണി ഗായകൻ അലോഷ്യസ് പെരേര, വിഴിഞ്ഞം ഇസ്മായിൽ, രാജേഷ് തത്വമസി, ദീപ, മീനാംബിക തുടങ്ങി 40-ഓളം ഗായകർ പങ്കെടുത്ത  കരോക്കെ ഗാനാലാപനവും, ബേബി സാഹിയ അവതരിപ്പിച്ച നൃത്തവും ഉണ്ടായിരുന്നു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All