local-newsതിരുവനന്തപുരം

പിന്നണിഗായിക രാധികാ നായരെ ആദരിച്ചു

Webdesk (tvm)
Published Jul 21, 2026|

SHARE THIS PAGE!
തിരുവനന്തപുരം : സംഗീതരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട പിന്നണിഗായിക രാധികാ നായരെ യശോദാ ശബ്ദ തരംഗത്തിന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഭാരത് ഭവനിൽ സംഘടിപ്പിച്ച 'രാധികാഗാനാമൃതം' എന്ന ചടങ്ങിൽ വച്ച് ഗായകരായ  സഹപ്രവർത്തകരും, സുഹൃത്തുക്കളും ചേർന്ന് ആദരിച്ചു. ഗായകനും, ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണ നേതൃത്വം നൽകിയ ചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ ഹരി കെ. സർഗം നിർവഹിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അധ്യക്ഷത വഹിച്ചു. സമിതി വർക്കിംഗ് പ്രസിഡൻറും, അവതാരകനുമായ  എം. എച്ച്. സുലൈമാൻ സ്വാഗതവും, ഗായികയും, അവതാരകയുമായ ലക്ഷ്മി സജു കൃതജ്ഞതയും പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, രക്ഷാധികാരി എം. കെ. സൈനുല്ലാബ്ദീൻ, ട്രഷറർ സുഗത ജയചന്ദ്രൻ, പ്രേംസിംഗേഴ്സ് പ്രസിഡന്റ് അലോഷ്യസ് പെരേര, സെക്രട്ടറി സമീർ കെ. തങ്ങൾ, പ്രേംസംഗേഴ്‌സ് ട്രഷറർ ഡോ. ഗീതാ ഷാനവാസ്, വനിതാ വിഭാഗം പ്രസിഡന്റ് ഷംസ് ആബ്ദീൻ ഗായകരായ രാധികാ നായർ, ഷാജത്, ചന്ദ്രശേഖർ, ശങ്കർഋഷിമംഗലം, ജയചന്ദ്രൻ, സജി കുമാർ തുടങ്ങിയവർ പങ്കെടുത്തു. പിന്നണിഗായകർ പങ്കെടുത്ത ഗാനസന്ധ്യയും ഉണ്ടായിരുന്നു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All