local-news➤തിരുവനന്തപുരം

പ്രമുഖൻ മീഡിയ ഒന്നാം വാർഷികവും പുരസ്കാര സമർപ്പണവും

Webdesk (tvm)
Published Oct 27, 2026|

SHARE THIS PAGE!
തിരുവനന്തപുരം പ്രമുഖൻ മീഡിയയുടെ ഒന്നാം വാർഷികവും പുരസ്കാര വിതരണവും ഒക്  28.ന് തൈക്കാട് ഭാരത് ഭവൻ ഹൈക്കു തീയേറ്ററിൽ മുൻ മന്ത്രി എം. എം ഹസ്സന്റെ അദ്ധ്യക്ഷതയിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും .മുൻ എം. എൽ. എ അഡ്വ. വി. കെ. പ്രശാന്ത്,വഴുതക്കാട് കൗൺസിലർ അഡ്വ. രാഖി രവി കുമാർ, സിനിമ താരങ്ങളായ എം. ആർ. ഗോപകുമാർ, സിനി കോലോത്തുകര, മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് കടയറ നാസർ, ഈസി ഇംഗ്ലീഷ് ബ്രാൻഡ് അംബാസിഡർ ബാബ അലക്സാണ്ടർ, നോവലിസ്റ്റ് ബദരി പുനലൂർ,എം.കെ സൈനുൽ ആബ്ദീൻ, പനച്ചമൂട് ഷാജഹാൻ, വില്ലറ്റ് കൊറേയാ എറണാകുളം, സുലൈമാൻ ഖനി എന്നിവർ പ്രസംഗിക്കും
 വിവിധ കലാപരിപാടികൾക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി വി. എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. സി. കെ.ഹരീന്ദ്രൻ എം.എൽ.എ, തൈക്കാട് വാർഡ് കൗൺസിലർ ജി. വേണു ഗോപാൽ,സിനിമ താരം മനീഷ് കൃഷ്ണ,സിനിമ. നാടക സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. വാഴമുട്ടം ചന്ദ്രബാബു, എഴുത്തുകാരി ഷംസ്‌ ആബ്ദീൻ, ഡോ. ഗീത ഷാനവാസ് എന്നിവർ പ്രസംഗിക്കും. പ്രമുഖൻ മീഡിയ ചീഫ് പ്രമോട്ടർ പനച്ചമൂട് ഷാജഹാൻ സ്വാഗതവും മാനേജിങ് ഡയറക്ടർ സുലൈമാൻ ഖനി നന്ദിയും പറയുന്നു.   മനു പൂജപ്പുരയുടെ മാജിക് ഷോ, ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ മത മൈത്രി സംഗീതർച്ചന, ഖാലിദ് പൊവ്വലിന്റെ മെന്റലിസം ക്ലാസ്, ബിന്ദു ഹരി,ആകേഷ് കൃഷ്ണ,അസ്ന റഷീദ് എന്നിവരുടെ  ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും നടക്കുന്നു

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All