newsതിരുവനന്തപുരം

പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ജഗതി ശ്രീകുമാറിന്. പ്രേംനസീർ 36-ാം ചരമവാർഷികം ജനുവരി 16ന്.

Webdesk
Published Jan 10, 2025|

SHARE THIS PAGE!
തിരു: മലയാള ചലച്ചിത്ര വേദിയിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ 36-ാം ചരമവാർഷികം ഹരിതം നിത്യഹരിതം എന്ന പേരിൽ ജനുവരി 16ന് തൈക്കാട് ഭാരത് ഭവൻ മരങ്ങ് ആഡിറ്റോറിയത്തിൽ വൈകുന്നേരം 6 മണിക്ക് പ്രേംനസീർ സുഹ്യത് സമിതിയും കൊട്ടാരക്കര അരീക്കൽ ആയൂർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്നു. 

ഈ വർഷത്തെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്‌കാരം മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ജഗതി ശ്രീകുമാറിന് സമർപ്പിക്കുവാൻ തീരുമാനിച്ചു. 

ചലച്ചിത്ര സംവിധായകൻ ബാലുകിരിയത്ത് ചെയർമാനും, പോഷ് ജില്ലാ ലോക്കൽ പരാതി സമിതി മെമ്പർ ഡോ. കുര്യാത്തി ഷാജി, ചലച്ചിത്ര സംഗീത സംവിധായകൻ ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ മെമ്പർമാരായിട്ടുള്ള ജൂറിയാണ് പുരസ്‌കാരം തീരുമാനിച്ചത്. 

പ്രത്യേക രൂപകൽപ്പന ചെയ്‌ത ശിൽപ്പവും പ്രശസ്‌തി പത്രവുമാണ് സമർപ്പിക്കുക. 

കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അനുസ്‌മരണസമ്മേളന ഉദ്ഘാടനവും പുരസ്‌കാരസമർപ്പണവും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, അരീക്കൽ ആയുർവേദ ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ഡോ. സ്മ‌ിത്ത്‌കുമാർ, ഉദയസമുദ്ര ഹോട്ടൽ ഗ്രൂപ്പ് ചെയർമാൻ രാജശേഖരൻ നായർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്‌ടർ എം.എസ്. ഫൈസൽഖാൻ, ചലച്ചിത്ര സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തുളസിദാസ്, ചലച്ചിത്ര താരങ്ങളായ ദിനേഷ് പണിക്കർ, ശ്രീലത നമ്പൂതിരി, എം.ആർ.ഗോപകുമാർ എന്നിവരും ജൂറി കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിക്കും. 

75 വർഷം പിന്നിട്ട അണ്ടൂർക്കോണം എ. കെ. ജി. റിപ്പബ്ലിക് പ്രൈബറിക്ക് മികച്ച ഗ്രന്ഥശാലയ്ക്കുളള പ്രേംനസീർ പുരസ്‌കാരം ചടങ്ങിൽ വച്ച് സമർപ്പിക്കും. 
ഹരിതം നിത്യഹരിതം ചടങ്ങിനോടനുബന്ധിച്ച് പ്രേംനസീറിൻ്റെ ഹിറ്റ്‌ഗാനങ്ങൾ കോർത്തിണക്കിയ ആലപ്പി സംസ്കൃതിയുടെ ഒ.ജി.സുരേഷും സംഘവും അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങൾ എന്ന വിഷ്വൽ ഗാനമാലികയും ഉണ്ടായിരിക്കും. 
പ്രേംനസീർ സുഹൃത് സമിതിയുടെ മറ്റ് ചാപ്റ്ററുകളും ഇതേ ദിവസം പ്രേംനസീർ അനുസ്മരണം സംഘടിപ്പിക്കുന്നു.

Related Stories

Latest Update

Top News

News Videos See All