newsതിരുവനന്തപുരം

പ്രേംനസീർ ചിത്രങ്ങളിലെ ഗാനങ്ങളുടെ ഓർമ്മയ്‌ക്കായ് 'പ്രേംസിംഗേർസ്'

റഹിം പനവൂർ (PH : 9946584007)
Published Aug 17, 2024|

SHARE THIS PAGE!
തിരുവനന്തപുരം :  പ്രേംനസീർ അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഇനി എല്ലാ മാസവും പ്രേംസിംഗേർസ് ഗാനകൂട്ടായ്മയിലൂടെ തലസ്ഥാനവാസികൾക്ക്  ആസ്വദിക്കാം. പ്രേംനസീർ സുഹൃത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി  ആഗസ്റ്റ് 20  ചൊവ്വാഴ്ച  വൈകിട്ട് 4 ന് 
വട്ടിയൂർക്കാവ് പഞ്ചാനന സ്മാരക ഗ്രന്ഥശാലാ ഹാളിൽ  സംഗീത സംവിധായകൻ ദർശൻ രാമൻ  ഉദ്ഘാടനം ചെയ്യും.


ചലച്ചിത്ര സംവിധായകൻ ഡോ. സന്തോഷ് സൗപർണിക ലോഗോ പ്രകാശനം ചെയ്യും. ചലച്ചിത്ര താരം ദീപാ സുരേന്ദ്രൻ ലോഗോ സ്വീകരിക്കും. നടൻ വഞ്ചിയൂർ പ്രവീൺകുമാർ, 
സംവിധായകൻ ജോളിമസ്, ഫിലിം പി.ആർ. ഒ. അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, റഹിം പനവൂർ തുടങ്ങിയവർ  സംബന്ധിക്കും. തുടർന്ന്  നിത്യഹരിത ഗാനസന്ധ്യ.


റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All