new-releaseതിരുവനന്തപുരം

റെയ്സ് സിദ്ധീഖിന്റെ 'ഒരു കഥ പറയും നേരം ' ജൂൺ 7 ന്

റഹിം പനവൂർ (PH : 9946584007)
Published May 24, 2024|

SHARE THIS PAGE!
റെയ്സ്  സിദ്ധീഖ് രചനയും എഡിറ്റിംഗും  സംവിധാനവും നിർവഹിച്ച 'ഒരു കഥ പറയും നേരം' എന്ന ചിത്രം ജൂൺ 7 ന് തിയേറ്ററുകളിലെത്തും. ഫ്രെയിം ടു 
ഫ്രെയിമിന്റെയും എയിം ടൈം മീഡിയയുടെയും ബാനറിൽ മധുസൂദനൻ മാവേലിക്കരയും റെയ്സ് സിദ്ധീഖും 
 ചേർന്നാണ് ചിത്രം നിർമിച്ചത്. ഗ്രാമീണ  പശ്ചാത്തലത്തിൽ 
പ്രണയ കഥ പറയുന്ന ആക്ഷനും സസ്പെൻസും നിറഞ്ഞ  ചിത്രമാണിത്.


റെയ്‌സ് സിദ്ധീഖ്‌, റോഷ്നി മധു, സിമാ ജി. നായർ, മധുസൂദനൻ മാവേലിക്കര, അരിസ്റ്റോ സുരേഷ്, ഷോബി തിലകൻ, ബിനോജ് വില്യ, കൊച്ചുപ്രേമൻ, ചാലി പാലാ, ഗീതാ വിജയൻ, കെടിഎസ് പടന്നയിൽ, നാരായണൻ കുട്ടി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: എസ്.ഇളയരാജ. ഗാനരചന : അജയഘോഷ് പരവൂർ, സജീവ് സൗപർണിക, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ, ബെൻസിലാൽ ജി. വി. സംഗീത സംവിധാനം : ബിനു ചാത്തന്നൂർ, പ്രശാന്ത് ശങ്കർ, പി. സി. ശിവൻ.ഗായകർ : സുദീപ്കുമാർ, മധു  ബാലകൃഷ്ണൻ , സിത്താര കൃഷ്ണകുമാർ, അഫ്സൽ, മധുസൂധനൻ  മാവേലിക്കര.മേക്കപ്പ് : ധർമൻ പാമ്പാടി. കോസ്റ്റ്യൂം: അജയ്. കലാസംവിധാനം : സുരേഷ്, മുരളീനാഥ്‌.പ്രൊഡക്ഷൻ കൺട്രോളർ : അജയഘോഷ് പരവൂർ. കോറിയോഗ്രാഫി:പത്മലാൽ  
ബിഡിഎസ്.ത്രിൽസ് : ഡ്രാഗൻ ജിറോഷ്.പിആർഒ : റഹിം പനവൂർ.
വിഎഫ് എക്സ് : ശരത്.പോസ്റ്റർ ഡിസൈൻ :ഷിബിൻ നീലേശ്വർ.

റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All