local-newsതിരുവനന്തപുരം

ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി വായനാ ദിനം ആചരിച്ചു.

റഹിം പനവൂർ
Published Jun 22, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ മലയാളവേദിയും ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടി മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വായനയുടെ ശക്തിയിലാണ് സമൂഹം മുന്നേറുന്നതെന്നും പുസ്തകങ്ങളോടുള്ള അടുപ്പം കുറയുന്ന കാലഘട്ടത്തിൽ വായനയുടെ സംസ്കാരം പുതുക്കിയെടുക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.


ഗ്ലോബൽ ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. ഗീത ഷാനവാസ് അധ്യക്ഷയായിരുന്നു. പി.എൻ പണിക്കരുടെ മകൻ ബാലഗോപാൽ, ചലച്ചിത്ര നടൻമാരായ
വഞ്ചിയൂർ പ്രവീൺകുമാർ, എ. എസ് ജോബി , അഡ്വ. ഫസീഹ റഹീം, പനച്ചമൂട് ഷാജഹാൻ, ഡോ. നിസാമുദ്ദീൻ, ഷംസ് ആബ്ദീൻ, സിന്ധു വാസുദേവൻ, ഉണ്ണികൃഷ്ണൻ, മുജീബ് റഹ്മാൻ,  വിജയൻ മുരുക്കുംപുഴ എന്നിവർ സംസാരിച്ചു.

ഗാന സായാഹ്നം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. അലോഷ്യസ് പെരേര, സതീഷ് കുമാർ, ആയില്യം വിജയകുമാർ, ബിജിമോൾ, സോണി ജോൺ, അബൂബക്കർ, ദീപ നായർ, ശോഭകുമാർ, വിഴിഞ്ഞം ലത്തീഫ്,  രാജൻ പുനലൂർ, ശങ്കർ, അജയ് വെള്ളരിപ്പണ, റജീന പെരുന്തൽമണ്ണ, ബിജുലാൽ കുമരകം, ഐഷ,അഞ്ജിത, വിഴിഞ്ഞം സുലൈമാൻ, ഭദ്ര രതീഷ്,സൽമ ഷഫീക്ക് തുടങ്ങിയ 50 ഗായകർ ചലചിത്ര ഗാനങ്ങൾ ആലപിച്ചു.

സാഹിത്യ പ്രഭാഷണങ്ങൾ, കവിതാ പാരായണങ്ങൾ, പുസ്തകത്തെ പരിചയപ്പെടുത്തൽ, വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ, 'എന്റെ പ്രിയപ്പെട്ട പുസ്തകം’ എന്ന വിഷയത്തിൽ വിദ്യാർത്ഥികളുടെ  പുസ്തക പാരായണം, പുസ്തക പ്രദർശനം എന്നിവയും ഉണ്ടായിരുന്നു.



റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All