newsകൊച്ചി

ഗംഭീര ലുക്കിൽ ശരത് അപ്പാനി, പുതിയ ചിത്രം 'ജങ്കാർ ' ഉടനെ എത്തും.

പി.ആർ. സുമേരൻ
Published Nov 29, 2024|

SHARE THIS PAGE!
കൊച്ചി:മലയാളികളുടെ പ്രിയതാരങ്ങളായ ശരത് അപ്പാനി, ശ്വേത മേനോൻ, ശബരീഷ് വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് ടി യാദവ് രചനയും സംവിധാനവും നിർവഹിച്ച പുതിയ സിനിമ  'ജങ്കാർ ' ഉടനെ തിയേറ്ററിലെത്തും.എം സി മൂവീസിന്റെ ബാനറിൽ ബാബുരാജ് എം സി നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ യുവനടനായ  ശരത് അപ്പാനി ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇതുവരെ സിനിമയിൽ ശരത് ചെയ്തു വന്ന കഥാപാത്രങ്ങളിൽ നിന്ന് ഏറെ പുതുമയുള്ള വേഷമാണ് ഈ ചിത്രത്തിലുള്ളത്. 
പകയും പ്രതികാരവും പ്രണയവുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചിത്രമാണിത്.  ശരത്തിന്റെ അഭിനയ ജീവിതത്തിലെ ഒരു സുപ്രധാന കഥാപാത്രമാണ് ജങ്കാറിലെ 'അഭീന്ദ്രൻ ' സുധീർ കരമന, അജ്മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, ആലിയ, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴീക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി  എത്തുന്നു.


ബി കെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി) എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക് 
സംഗീതമൊരുക്കുന്നത് ബിജിബാലാണ്.  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡോ. സ്വപ്ന ബാബുരാജ്, ഛായാ​ഗ്രഹണം രജു ആർ അമ്പാടി, എഡിറ്റർ അയൂബ്ഖാൻ, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി, വിഷ്ണു ഇരിക്കാശ്ശേരി, ആക്ഷൻ മാഫിയ ശശി, കോറിയോ​ഗ്രഫി ശാന്തി മാസ്റ്റർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ ശ്രീനു കല്ലേലിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, സ്റ്റിൽസ് ഹരി തിരുമല, അനു പള്ളിച്ചൽ, അസോസിയേറ്റ് ഡയറക്ടർ കെ ​ഗോവിന്ദൻകുട്ടി, കോസ്റ്റ്യൂമർ സുകേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി,  പ്രൊമോഷൻ കൺസൾട്ടന്റ് മിഥുൻ മുരളി എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.


പി.ആർ. സുമേരൻ
പ്രി.ആർ ഒ)
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All