songsകൊച്ചി

"സയാലി" പ്രണയ മ്യൂസിക്ക് ആൽബം.

വെബ് ഡെസ്‌ക്‌
Published Feb 14, 2024|

SHARE THIS PAGE!
പ്രവീൺ വിശ്വനാഥ് ആതിരാ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രണയത്തിന്‍റെ വീണ്ടെടുപ്പിന്‍റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് "സയാലി’'. വാലെന്റയിൻസ് ഡേയ്ക്ക് മുന്നോടിയായി റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഓപ്പറേഷൻ ജാവ, നെയ്മർ,ഉടൻ റിലീസാകുന്ന ‘ഗോളം’ എന്നീ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പിന്നണി ഗായകനുമായ ഉദയ് രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ കൈവിട്ടെന്ന് കരുതിയ പ്രണയം തിരിച്ചുപിടിക്കുന്നതായി ദൃശ്യവൽക്കരിക്കുന്നു.

"പുതിയ കാലഘട്ടത്തിന്റെ പ്രണയവും തുടർന്നുള്ള നോവുകളും ഇഷ്ടങ്ങളും അടുക്കിവെച്ച അതിമനോഹരമായ പാട്ടില്‍ അവരുടെ നനുത്ത ഓർമ്മകളും കടന്നുവരുന്നുണ്ട്. വെളുത്ത നിറമുള്ള, നേർത്ത സുഗന്ധം പൊഴിക്കുന്ന കുഞ്ഞ് പൂവാണ് ‘സയാലി’. അത്രതന്നെ മനോഹരമായ പ്രണയ-ദൃശ്യാവിഷ്കാരമാണ് ഈ ഹ്രസ്വചിത്രത്തിലെന്ന്."

സംവിധായകൻ ഉദയ് രാമചന്ദ്രൻ പറഞ്ഞു. പ്രേം വടക്കൻ ഡയറീസ്, വരികളെഴുതി സംഗീതം നൽകി നിത്യ ബാലഗോപാലിനൊപ്പം പാടിയിരിക്കുന്നു.
യു ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘സയാലി’ യുടെ ഛായാഗ്രഹണം ജനീഷ് ജയനന്ദൻ നിർവ്വഹിക്കുന്നു.

ചിത്ര സംയോജനം- പ്രബീൻ പി പ്രസാദ്, വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ, പശ്ചാത്തല സംഗീതം- എബി സാൽവിൻ തോമസ്.
"സയാലി’യുടെ ദൃശ്യഭംഗി ഉദയ് രാമചന്ദ്രൻ ഒഫീഷ്യല്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ കാണാം.

Related Stories

Latest Update

Top News

News Videos See All