short-films➤തിരുവനന്തപുരം

‘തിറ’യുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

Webdesk (tvm)
Published Oct 07, 2026|

SHARE THIS PAGE!
ശ്രീ കലാക്ഷേത്രയുടെ ബാനറിൽ ഒരുങ്ങുന്ന മലയാളം ഷോർട്ട് ഫിലിം ‘തിറ’യുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഹിസ് ഹൈനെസ് പ്രിൻസ് ആദിത്യ വർമ്മയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.

ചടങ്ങിൽ ‘തിറ’യുടെ സംവിധായകനും തിരക്കഥാകൃത്തുമായ വി. എം. നൗഷാദ് ചാച്ച, നടനും നിർമ്മാതാവും കഥാകൃത്തുമായ ശ്രീജിത്ത് മാരിയിൽ, പി.ആർ.ഒ. അജയ് തുണ്ടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

സ്നേഹം, വിശ്വാസം, ആചാരം, സംഘർഷം, ഹിംസ എന്നിവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ‘തിറ’. ചിത്രത്തിന്റെ കഥ, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കൽ, നിർമ്മാണം എന്നിവ ശ്രീജിത്ത് മാരിയിൽ നിർവഹിക്കുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ വി. എം. നൗഷാദ് ചാച്ചയുടെ നേതൃത്വത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

കൂടെ ശ്രീജിത്ത് മാരിയലിന് വെള്ളിനാണയം സമ്മാനിച്ചു.

ക്യാരക്ടർ ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ‘തിറ’യുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All