news➤കൊച്ചി

'അരികിൽ' ചിത്രീകരണം ആരംഭിച്ചു.

വാഴൂർ ജോസ്
Published Nov 27, 2026|

SHARE THIS PAGE!
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന 'അരികിൽ' എന്ന ചിത്രത്തിന്റ ചിത്രീകരണം വടക്കഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ രജീഷ് രാജനാണ് ഈ ചിത്രം തിരക്കഥ

തികച്ചും ലളിതമായി നടന്ന ചടങ്ങിൽ നടൻ ജെയ്സ് ജോസിന്റെ മാതാപിതാക്കളായ പി. എക്സ്. ജോസും, മേരി ജോസും  ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. ഫാദർ സേവ്യർ വളയത്തിൽ സ്വിച്ചോൺ കർമ്മവും. സംവിധായകൻ രജീഷ് രാജൻ ഫസ്റ്റ് ക്ലാപ്പും നൽകി.


ലൂസിഫർ, ഗുമസ്തൻ,ആഘോഷം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാതങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ ജെയ്സ് ജോസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മാധവൻ നായരെ അവതരിപിക്കുന്നത്.

അസാമാന്യമായ അഭിനയ മുഹൂർത്തങ്ങൾക്കു അവസരമേകുന്ന ഈ കഥാപാത്രം ജെയ്സ് ജോസ് എന്ന നടന്റെ അഭിനയ ജീവിതത്തിന് വലിയ വഴിത്തിരിവുകൾ സമ്മാനിക്കുവാൻ വഴിയൊരുക്കുന്നതാണ്.

ഡാഡീഡ്രീം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡക്ഷൻ സി.ജി. ഗ്രൂപ്പാണ് നിർവ്വഹിക്കുന്നത്.


സംഗീതം - ശ്രീജിത്ത് ഇടവന.
ഛായാഗ്രഹണം - സിബി ജോസഫ് .
എഡിറ്റിംഗ് - സുജീർ ബാബു സുരേന്ദ്രൻ 
പ്രൊജക്റ്റ്‌ ഡിസൈൻ - ഷാജു സെബാസ്റ്റ്യൻ.
കലാസംവിധാനം - മോഹൻദാസ്.
കോസ്റ്റ്യും ഡിസൈൻ - മേക്കപ്പ് - മാളു. എസ്.
പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ്.കെ. മത്തായി.

വടക്കഞ്ചേരി, ആലത്തൂർ, മംഗലംഡാം പരിസരങ്ങളിലായി ഈ  ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All