short-filmsഎറണാകുളം

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന "പെരുമ്പറ" എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ എറണാകുളം ഐ.എം.എ ഹാളിൽ നടന്നു.

എ എസ് ദിനേശ്
Published Feb 05, 2024|

SHARE THIS PAGE!
പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി വരദായിനി ക്രിയേഷൻസിൻ്റ
ബാനറിൽ ബൈജു കെ. ബാബു നിർമ്മിച്ച് നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന "പെരുമ്പറ" എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ എറണാകുളം ഐ.എം.എ ഹാളിൽ നടന്നു.
ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന്  ഓൻകോ സർജൻ ഡോക്ടർ ജോജോ ജോസഫ് ഭദ്രദീപം തെളിയിച്ചു.
ചടങ്ങിൽ വെച്ച് കാൻസർ രോഗത്തിൽ നിന്നും വിമുക്തി നേടിയ ദീർഘദൂര ഓട്ടക്കാരനായ
അഷറഫിനെ ആദരിച്ചു. ഡോ. വി.പി ഗംഗാധരൻ്റെ ചികിത്സയും അദ്ദേഹം നൽകിയആത്മധൈര്യവുമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം  പറഞ്ഞു. കാൻസർ ബാധിതർക്ക് വേണ്ടി നിർമ്മാതാവ് ബൈജു കെ. ബാബു നൽകിയ ധനസഹായം നടൻ അനീഷ് രവി അഷ്റഫിന് കൈ മാറി. ഹൃസ്വ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറും പരിസര പ്രദേശങ്ങളിലുമായി  ആരംഭിച്ചു.


അനീഷ് രവി,സീമ ജി നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ-സുഗതൻ കണ്ണൂർ, ഛായാഗ്രഹണം-കൃഷ്ണകുമാർ കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം, കലാസംവിധാനം-  ജോമോൻ,മേക്കപ്പ്- രതീഷ്,നിശ്ചല ഛായാഗ്രഹണം- ജിതേഷ്ദാമോദർ, പി ആർ ഒ-എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All