short-filmsതിരുവനന്തപുരം

രതീഷ് പേരൂർക്കട നായകനായ ഷോർട്ട് ഫിലിം 'കാഴ്ച'

റഹിം പനവൂർ
Published Dec 22, 2024|

SHARE THIS PAGE!
രതീഷ് പേരൂർക്കട  കഥയെഴുതി നായകനാകുന്ന ഹ്രസ്വചിത്രമാണ് 'കാഴ്ച'. അക്ഷരദീപത്തിന്റെ  ബാനറിൽ സി ജി നിർമിച്ച ഈ ചിത്രം കവിത വിശ്വനാഥ് ആണ് 
തിരക്കഥയും സംഭാഷണവും  എഴുതി സംവിധാനം ചെയ്തത്. ഏക മകൻ  കാർത്തിക് ഐഎഎസ് കാരനാകണമെന്നാണ്  അമ്മയുടെ ആഗ്രഹം. മകന്റെ മനസ്സറിയാതെ  അമ്മ  കുറ്റപ്പെടുത്തുമ്പോൾ വീട് വിട്ടിറങ്ങേണ്ടി വരുന്ന കാർത്തിക്. തുടർന്നുണ്ടാകുന്ന വൈകാരിക രംഗങ്ങളാണ് ഈ ചിത്രം പറയുന്നത്.
 ഉഷ ടി. ടി, രതീഷ് പേരൂർക്കട, കവിത വിശ്വനാഥ്,സന്തോഷ്,
ഷൈനി  ജോസ്, യമഹ ബിജു, അപർണ എം.എസ്, ദേവജിത്ത്, വളവിൽ ഷജീർ,സുധീഷ്,
വിനീത് എന്നിവരാണ് പ്രധാന താരങ്ങൾ. കാർത്തിക് എന്ന കഥാപാത്രത്തെയാണ് രതീഷ് പേരൂർക്കട അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റർ ചലച്ചിത്ര സംവിധായകൻ ഡോ. സന്തോഷ്‌ സൗപർണിക ചലച്ചിത്ര, നാടക നടി ശുഭ വയനാടിന് നൽകി  പ്രകാശനം ചെയ്തു.
 ഛായാഗ്രഹണം :വിഷ്ണു, സനു. 
അസിസ്റ്റന്റ് ഡയറക്ടർമാർ : യമഹ ബിജു , സന്തോഷ്‌. പ്രൊഡക്ഷൻ കൺട്രോളർ 
:രാജൻ തിരുമല. ഡബ്ബിംഗ് സ്റ്റുഡിയോ :വിൻവ. ബി ജിഎം : ജെ. പി എറണാകുളം. 
എഡിറ്റിംഗ്, സ്പെഷ്യൽ എഫക്ട് : ഗജേന്ദ്രൻ വാവ.
വാർത്താ പ്രചാരണം : റഹിം പനവൂർ.



റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All