awards➤തിരുവനന്തപുരം

2025 ലെ പുലരി ടി വി ശംഖുമുദ്ര പുരസ്‌കാരം വിതരണം ചെയ്തു.

Webdesk
Published May 23, 2025|

SHARE THIS PAGE!
കലാ, സാഹിത്യ, ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക രംഗത്തുള്ള പ്രതിഭകൾക്കുള്ള പ്രഥമ ശംഖുമുദ്ര പുരസ്‌കാരം മെയ് 18 നു തിരുവനന്തപുരം YMCA ഹാളിൽ വച്ച് വിതരണം ചെയ്തു. അന്പത്തിയെട്ടോളം പ്രതിഭകൾ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്ത സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 

ചടങ്ങിൽ ജൂറി ചെയർമാൻ ചലച്ചിത്ര സീരിയൽ താരം ശ്രീ വഞ്ചിയൂർ പ്രവീൺ കുമാർ, ജൂറി അംഗങ്ങളായ ചലച്ചിത്ര പി ആർ ഒ യും മുൻ ഫിലിം സെൻസർ ബോർഡ് അംഗവുമായ ശ്രീ അജയ് തുണ്ടത്തിലും, ചലച്ചിത്ര നാടക സംവിധായകനായ സി വി പ്രേംകുമാർ എന്നിവരും പങ്കെടുത്തു. ചലച്ചിത്ര സീരിയൽ താരം ശ്രീമതി ദീപ സുരേന്ദ്രനും പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷയും ആശംസകൾ അറിയിച്ചു. ചലച്ചിത്ര സംവിധായകൻ ശ്രീ  ജോളിമസും പുലരി ടി വി സി.ഇ.ഒ. ജിട്രസ് യോഹന്നാനും പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു. 

എട്ടു വർഷമായി പ്രവർത്തിച്ചു വരുന്ന സിനിമ എന്റർടൈൻമെന്റ് ഐ.പി.ടി.വി. ചാനലായ പുലരി ടി വി കഴിഞ്ഞ രണ്ടു വര്ഷങ്ങളായി ചലച്ചിത്ര, ഷോർട് ഫിലിം, ടെലിവിഷൻ പ്രതിഭകൾക്കായി 'ഇന്റർനാഷണൽ പുലരി ടിവി  അവാർഡ്' നടത്തിവരുന്നു. ഈ വര്ഷം മുതലാണ് ശംഖുമുദ്ര പുരസ്‌കാരം ഏർപ്പെടുത്തിയത്.


സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All