newsകൊച്ചി

ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ ഭാവി വാഗ്ദാനങ്ങൾ - പ്രതീഷ് ശേഖർ

പ്രതീഷ് ശേഖർ
Published Nov 04, 2025|

SHARE THIS PAGE!
വിദ്യാഭ്യാസത്തിലും പ്രവർത്തിയിലും കലാരംഗത്തും അവരുടെ മികവുറ്റ പ്രകടനങ്ങൾ എന്നും വരും തലമുറയുടെ പ്രതീക്ഷകൾ ആണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്റ്റേറ്റ് അവാർഡ് പട്ടികയിൽ മികച്ച കുട്ടികളുടെ ചിത്രവും ബാലതാരങ്ങളും ഇല്ലാ എന്ന് ജൂറി ചെയർമാൻ വ്യക്തമാക്കി കുട്ടികൾക്കായി ചിത്രങ്ങൾ വരണമെന്നും അഭിപ്രായപ്പെട്ടിരുന്നു. പ്രസ്തുത കാര്യം ഉൾക്കൊണ്ട് ഭരണാധികൾ പുതിയ കുട്ടികളുടെ ചിത്രം നിർമ്മിക്കാനെത്തുന്നവർക്ക് സാമ്പത്തിക സഹായങ്ങളും നിലവാരമുള്ള അഭിനയം എങ്ങനെ വേണമെന്ന് കുട്ടികൾക്ക് ശില്പ ശാലകൾ അഭിനയ പണ്ഡിതന്മാരെ കൊണ്ട് സംഘടിപ്പിച്ചുകൊണ്ടും നിലവാരമില്ലാത്ത എന്ന് വിധിയെഴുതിയ കുട്ടികളുടെ ചിത്രങ്ങളുടെ പിന്നിൽ ഇനി പ്രവർത്തിക്കുന്നവർക്ക് നിലവാരം ഉതകുന്ന ക്ലാസുകൾ പ്രബുദ്ധരെ കൊണ്ട് നടത്തണമെന്നും അഭ്യർത്ഥിക്കുന്നു. ആർക്കൊക്കെ അവാർഡ് കിട്ടിയാലും എല്ലാവർക്കും ഏറ്റവും സന്തോഷം അത് കുട്ടികൾക്ക് കിട്ടുമ്പോഴാണ്. ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്‍, ഗു, ഫീനിക്‌സ്, എആര്‍എം അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്. ജൂറി ചെയർമാൻ ശ്രീ പ്രകാശ് രാജിനു കുട്ടികളുടെ എല്ലാ ചിത്രവും കാണാൻ സാധിച്ചോ എന്നറിയില്ലാ കാരണം കുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ചാൽ മാത്രമേ സംസ്ഥാന അവാർഡിൽ ആ സെക്ഷനിൽ പരിഗണിക്കു എന്നാണറിയുന്നത്. എന്തായാലും ഇനിയുള്ള വർഷങ്ങളിലും അവാർഡുകളിലും കുട്ടികളുടെ അഭിനയങ്ങൾ, ചിത്രങ്ങൾ നിലവാരമില്ല എന്ന് പറഞ്ഞു ഒഴിവാക്കാതിരിക്കാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ വർഷം (2024) ൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ .. 

ആരൊക്കെ തളർത്തിയാലും ആരൊക്കെ നിലവാരമില്ല എന്ന് പറഞ്ഞു തള്ളിയാലും കല എന്നത് അപര്യാത്‌മായ കല്പനകളെ പൊളിച്ചു മാറ്റുന്ന പൂർണതയിലേക്കുള്ള പ്രയാണമാണ് .. ആ പൂര്‍ണതയിലേക്ക് തന്നെ പ്രേക്ഷകർ അവരെ എത്തിക്കും. മലയാള സിനിമയിലെ ഭാവി താരങ്ങളാകും ഓരോ കുട്ടികളും... അവാർഡിനപ്പുറം പ്രേക്ഷകന്റെ അംഗീകാരമാണ് വലുത് കൈയടിക്കാം നമ്മുടെ ഭാവിതാരങ്ങൾക്കായി.. നമ്മുടെ കുട്ടികൾക്കായി ❤❤❤

സിനിമയാടൊപ്പം കുട്ടികളോടൊപ്പം 
സസ്നേഹം 
പ്രതീഷ് ശേഖർ

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All