new-release➤കൊച്ചി

ക്യാമ്പസ് ആവേശവുമായി 'വിദ്യാർഥി വിദ്യാർഥിനികളെ' നാളെ മുതൽ (20. 02. 2026) തിയേറ്ററുകളിൽ എത്തും.

പി.ശിവപ്രസാദ്
Published Feb 19, 2026|

SHARE THIS PAGE!
റാപ്പർ ചന്ദൻ ഷെട്ടി ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്.

സോഷ്യൽ മീഡിയ താരങ്ങളും യുവപ്രതിഭകൾക്കൊപ്പം കന്നഡയിലെ പ്രമുഖ റാപ്പർ ചന്ദൻ ഷെട്ടി അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന 'വിദ്യാർത്ഥി വിദ്യാർത്ഥിനികളെ' ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക് എത്തുന്നു. ക്യാമ്പസിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഒരു കംപ്ലീറ്റ് ആക്ഷൻ ക്യാമ്പസ് എന്റർടെയ്‌നറാണ്. ഒരു ക്യാമ്പസിന്‍റെ എല്ലാ മനോഹാരിതയും കോര്‍ത്തിണക്കിയ ചിത്രം അരുൺ അമുക്തയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സുബ്രഹ്മണ്യ കുക്കെ, എ.സി. ശിവലിംഗ ഗൗഡ എന്നിവർ ചേർന്ന് വെറൈറ്റി ക്രിയേഷൻസിൻ്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ കുമാർ ഗൗഡയാണ് ഛായാഗ്രഹണം. ക്യാമ്പസുകളെ ആവേശഭരിതമാക്കുന്നതിനൊപ്പം, ചില ത്രില്ലർ ഘടകങ്ങളും കോർത്തിണക്കി തമാശയും, സൗഹൃദവും, പ്രണയവുമെല്ലാം ചേരുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

സൻഹാ സ്റ്റുഡിയോ റിലീസ്, സ്നേഹം മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നല്‍കുന്ന സൂചന. ചന്ദൻ ഷെട്ടിയെ കൂടാതെ അമർ, ഭാവന അപ്പു, ഭവ്യ, മനോജ് വിവാൻ, അരവിന്ദ് റാവു , സുനിൽ പുരാണിക് , കോക്ക്രോച്ച് സുധീർ, മാനസി, രഘു രാമനകോപ്പ, സിഞ്ചന എന്നിവരുൾപ്പെടെ നിരവധി പേർ അണിനിരക്കുന്നു. പവൻ ഗൗഡ എഡിറ്ററായും, ടൈഗർ ശിവയും നരസിംഹയും നൃത്തസംവിധാനം നിർവ്വഹിക്കുന്ന ആക്ഷൻ സീക്വൻസുകളും, വിജേത് കൃഷ്ണയും വാസു ദീക്ഷിതും ചേർന്നാണ് സംഗീത സംവിധാനവും നിർവഹിക്കുന്നത്. അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All