posterകൊച്ചി

അഭിലാഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

വാഴൂർ ജോസ്
Published Feb 23, 2025|

SHARE THIS PAGE!
സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ 
ആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ നിർവ്വഹിച്ചു.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പിൻ്റേയും, തൻവി റാമിൻ്റേയും പ്രഥമ ലുക്കാണ് പറത്തുവിട്ടിരിക്കുന്നത്.
മലബാറിൻ്റെ പശ്ചാത്തലത്തലൂടെ ഹൃദ്യമായ ഒരു പ്രണയകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
: അർജുൻ അശോകൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു പപ്പു,, നവാസ് വള്ളിക്കുന്ന്, ഉമാ.കെ.പി, അഡ്വ.ജയപ്രകാശ് കുളുർ ' നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ.
ഷറഫു 'സുഹൈൽ കോയ എന്നിവരുടെ വരികൾക്ക് ശ്രീഹരി കെ.നായർ ഈണം പകർന്നിരിക്കുന്നു '
ഛായാഗ്രഹണം - സജാദ് കാക്കു.
എഡിറ്റിംഗ് - നിംസ്,
കലാസംവിധാനം -അർഷാദ് നക്കോത്ത്
മേക്കപ്പ് - റോണക്സ് - സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ - ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ.രാജൻ ഫിലിപ്പ് .
മുക്കം അരീക്കോട്,, കോഴിക്കോട്, കോട്ടക്കൽ, മലപ്പുറം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഈ ചിത്രത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.
.ഫോട്ടോ - സുഹൈബ് .എസ് .ബി.കെ.

Related Stories

Latest Update

Top News

News Videos See All