newsതിരുവനന്തപുരം

അഭിഷേക് ശ്രീകുമാറിന്‍റെ തിരക്കഥ; പുതിയ സിനിമയ്ക്ക് ആരംഭം

ഐശ്വര്യ രാജ്
Published Nov 03, 2025|

SHARE THIS PAGE!
ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി അഭിഷേക് ശ്രീകുമാര്‍ തിരക്കഥാകൃത്താകുന്നു. അഭിഷേക് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് രാവിലെ തിരുവനന്തപുരം ഹെതർ കാൾസർ ടവറിൽ വച്ച് നടന്നു. സെൽറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ  പൊന്നായ്യൻ  സെൽവം നിർമിക്കുന്ന പ്രസ്തുത ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസൺ എൽസയാണ്. നിരവധി തമിഴ് സിനിമകൾ നിർമ്മിച്ചിട്ടുള്ള സെൽറിൻ പ്രൊഡക്ഷൻ ആദ്യമായ് ചെയ്യുന്ന മലയാള സിനിമ കൂടിയാണിത്.


കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് അഭിഷേക് ശ്രീ കുമാറിനൊപ്പം ധ്യാൻ ശ്രീനിവാസൻ, ധ്രുവ്, അനീഷ്, ശ്രുതി ജയൻ, നൈറ, അർച്ചന വിവേക് തുടങ്ങിയവരാണ്. കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പേര് വെളിപ്പെടുത്താത്ത ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. 


പ്രൊജക്റ്റ്‌ ഡിസൈനർ : ഷിജിൽ സിൽവസ്റ്റർ, 
പ്രൊജക്റ്റ്‌ കോർഡിനേറ്റർ  : പ്രശോഭ് വിജയൻ, 
എഡിറ്റർ : ഷെറിൽ, സ്റ്റണ്ട്: ജാക്കി ജോൺസൺ, 
പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ,
ആർട്ട്‌ ഡയറക്ടർ: അനീഷ് കൊല്ലം, 
മേക്കപ്പ് : അനിൽ നേമം, 
വസ്ത്രലങ്കാരം: ആര്യ ജി രാജ്.
ഡിജിറ്റൽ  മാർക്കറ്റിംഗ് : യെല്ലോ ടൂത്ത്
പിആർഒ : ഐശ്വര്യ രാജ്.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All