reviewsകൊച്ചി

'ആദ്രിക: ഗംഭീര ത്രില്ലിങ്ങ് അനുഭവം!' മികച്ച പ്രതികരണം.

പി.ആർ. സുമേരൻ.
Published Jun 20, 2025|

SHARE THIS PAGE!
കൊച്ചി: കേരളത്തിൽ ഇന്ന്  റിലീസ് ചെയ്ത 'ആദ്രിക'. എന്ന പുതിയ സിനിമക്ക് തീയേറ്ററിൽ മികച്ച പ്രതികരണം.

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ഇന്ന് റിലീസ് ചെയ്ത 'ആദ്രിക'. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്റിലീസ് ചെയ്ത്. സിനിമയിൽ ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തിയത്.


ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രത്തിന് ജീവൻ നല്കിയത്  പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ്. ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ 'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിലെ  വില്ലൻ.ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.


ആദ്രിക കാണുമ്പോള്‍ മനസ്സിൽ ഒരിക്കൽ പോലും അലസതയുടെ ഒരു സൂചനയും തോന്നില്ല. തുടക്കം മുതൽ ചിത്രത്തിന്റെ അവസാനം വരെ  രഹസ്യ പരമായ നീക്കമാണ് ചിത്രത്തിന്. ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.  ഓരോ ദൃശ്യത്തിലും പുതിയൊരു ചോദ്യമുയര്‍ത്തുന്നു.


ഒരിടവേളയിൽ ‘ഇനി എങ്ങനെ സിനിമ മുന്നോട്ടുപോകും’ എന്ന ചിന്ത തോന്നുമ്പോള്‍ തന്നെ, കഥ ഒരു പുതിയ വഴിയിലേക്ക് തിരിയുന്നു. കാഴ്ചക്കാരനായി നമ്മൾ വെറുതെ ഇരിക്കുന്നില്ല, കഥയുടെ ഭാഗമാകുന്നു.


അവസാനം ആണെന്ന് തോന്നുന്ന സമയത്ത് പോലും, കഥ അതിന്റെ ഏറ്റവും വലിയ അദ്ഭുതം പുറത്തെടുക്കുന്നു. നമ്മള്‍ കണ്ടത് മുഴുവൻ പുനരാലോചന ചെയ്യേണ്ടി വരുന്ന പോലെ!
നടൻമാരുടെ പ്രകടനം ഗംഭീരം. കൂടാതെ സംഗീതവും ക്യാമറയും മികവ് പുലർത്തിയിട്ടുണ്ട്. ഒത പുതുമ നമുക്ക് പൂർണ്ണമായി കൈമാറുന്നു. ആദ്രിക മനസ്സിൽ നീറി നില്ക്കും. എത്രയും പെട്ടെന്ന് മറക്കാനാകാത്തൊരു സിനിമ അനുഭവം തന്നെയാണ് ചിത്രം.


ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ, യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിന്‍റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ : ദുർഗേഷ് ചൗരസ്യ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All