news➤കൊച്ചി

‘അഗാധ’ പ്രേക്ഷക പ്രശംസ നേടി സീ5 തെലുങ്കിൽ സ്ട്രീമിങ് തുടരുന്നു.

വിവേക് ​​വിനയരാജ്
Published Sep 27, 2026|

SHARE THIS PAGE!
എം എസ്  രാജു സംവിധാനം ചെയ്ത മിസ്റ്റിക്കൽ സൂപ്പർനാച്ചുറൽ ത്രില്ലർ അഗാധ മികച്ച അഭിപ്രായം നേടി ZEE5 Telugu-യിൽ സ്ട്രീമിങ് തുടരുന്നു.മിസ്റ്ററി, ആത്മീയത, അമാനുഷിക കാര്യങ്ങൾ എന്നിവ കോർത്തിണക്കിയ ചിത്രം സീ 5ഇൽ ഗംഭീര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കാമാക്ഷി ഭാസ്കർല പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ജോവിക വിജയ് കുമാർ, റോഷൻ ബഷീർ, ഭാനു ചന്ദർ, വനിത വിജയകുമാർ തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.പരമ്പരാഗത ഹൊറർ രീതികൾക്ക് പകരം പുരാണങ്ങളിൽ അധിഷ്ഠിതമായ ഘടകങ്ങളും ആത്മീയതയും കോർത്തിണക്കിയാണ് എം.എസ്. രാജു ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

കാമാക്ഷി ഭാസ്കർലയുടെ പ്രകടനം ചിത്രത്തിന് മികച്ച വൈകാരിക അടിത്തറ നൽകുന്നു. ശ്രാവൺ റെഡ്ഡി, ഉൽക്ക ഗുപ്ത, ഭാനു ചന്ദർ, വനിത വിജയകുമാർ എന്നിവരും കഥാപാത്രങ്ങളെ മനോഹരമാക്കിയിട്ടുണ്ട്. നാനി ചമിഡിസെട്ടിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രാകേഷ് വെങ്കടപുരം സംഗീതവും ജുനൈദ് സിദ്ദിഖി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. കാശി വിശാലാക്ഷി ബാലുസുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മികച്ച തെലുങ്ക് സിനിമകളുടെ നിരയിലേക്ക് ‘അഗാധ’യും എത്തുന്നതോടെ അമാനുഷിക മിസ്റ്ററി സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അനുഭവമായിരിക്കും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All