trailer-teaserകൊച്ചി

വീണ്ടും 'പലേരി മാണിക്യം' ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ ട്രെയിലർ റിലിസായി.

എ എസ് ദിനേശ്
Published Aug 24, 2024|

SHARE THIS PAGE!
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത " പലേരി മാണിക്യം" വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു.സിനിമയുടെ ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ  4k അറ്റ്മോസ് പതിപ്പിന്റെ ഒഫീഷ്യൽ ട്രെയിലർ റിലിസായി.
മഹാ സുബൈർ ഏ വി അനൂപ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ്  തിയ്യേറ്ററിലെത്തിക്കുന്നത്.
2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്ത നിറഞ്ഞ് കഥാപാത്രങ്ങളായി മമ്മൂട്ടി നിറഞ്ഞാടി.ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തി.മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും കരസ്ഥമാക്കി.
മൈഥിലി,ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ്
മുസ്തഫ,ശശി കലിംഗ,ടി ദാമോദരൻ,
വിജയൻ വി നായർ,
ഗൗരി മുഞ്ജൽ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
ഛായാഗ്രഹണം-മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാൽ.കഥ-ടി പി രാജീവൻ.അത്ഭുതപ്പെടുത്തുന്ന പുത്തൻ ദൃശ്യ-ശബ്ദ ഭംഗിയിൽ ''പാലേരിമാണിക്യം "ഉടൻ പ്രദർശനത്തിനെത്തും.
പി ആർ ഒ-എ എസ് ദിനേശ്.

Related Stories

Latest Update

Top News

News Videos See All